
'കഴിഞ്ഞ 12 വർഷമായി കാത്തിരുന്ന നിമിഷം'; ലാലേട്ടനൊപ്പം സിനിമ വരുന്നു, സന്തോഷം പങ്കുവച്ച് ജൂഡ് ആന്തണി ജോസഫ്
അടുത്തവര്‍ഷം സിനിമ ഉണ്ടാകുമെന്നാണ് മോഹന്‍ലാൽ കുറിച്ചിരിക്കുന്നത്.

രണ്ടാം വാരവും തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടുകയാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത തുടക്കം. വിസ്മയ മോഹൻലാൽ, ആശിഷ് ജോ ആന്റണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ജൂഡ് ആന്തണിയുടെ സംവിധാനത്തില്‍ ഒരു മോഹന്‍ലാല്‍ ചിത്രം ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്.
മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. അടുത്തവര്‍ഷം സിനിമ ഉണ്ടാകുമെന്നാണ് മോഹന്‍ലാൽ കുറിച്ചിരിക്കുന്നത്. "അടുത്ത വര്‍ഷം ജൂഡ് ആന്തണി ജോസഫുമായി ചേര്‍ന്ന് ഒരു മികച്ച പുതിയ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നു. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ നിങ്ങളിലേക്ക് എത്തുന്നതാണ്". -ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
"കഴിഞ്ഞ 12 വർഷമായി ഞാൻ കാത്തിരുന്ന നിമിഷം. നന്ദി ലാലേട്ടാ. നന്ദി ആന്റണി ചേട്ടാ. ശരിക്കും അതിനായി കാത്തിരിക്കുന്നു. സർവ്വശക്തന് നന്ദി"- എന്നാണ് ജൂഡ് ആന്തണി ജോസഫ് കുറിച്ചിരിക്കുന്നത്. അതേസമയം നിലവില്‍ 15 കോടിക്ക് മുകളില്‍ തുടക്കം നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മോഹന്‍ലാലും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. വിസ്മയയുടെയും ആശിഷിന്റെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പോസിറ്റീവ് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Jude Anthany Joseph new film with Mohanlal.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





