
ജുറാസിക് പാര്‍ക്കിലെ ഡോ. അലന് ഗ്രാന്റ്; ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു
അഞ്ച് പതിറ്റാണ്ട് പിന്നിട്ട കരിയറില്‍ 150 ല്‍ പരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്

ജുറാസിക് പാര്‍ക്കിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ മനസില്‍ ഇടം നേടിയ നടന് സാം നീല്‍ അന്തരിച്ചു. 78 വയസായിരുന്നു. ഓസ്ട്രേലിയയിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ കുടുംബമാണ് മരണ വിവരം പുറത്തുവിട്ടത്. മരണ കാരണം പുറത്ത് വിട്ടിട്ടില്ല.
നേരത്തെ 2023 ല്‍ തനിക്ക് സ്റ്റേജ് ത്രീ ആന്ജിയോഇമ്യുണേബ്ലാസ്റ്റിക് ടി സെല്‍ ലിംഫോമിയ എന്ന അപൂര്‍വ്വയിനം രക്താര്‍ബുദം ആണെന്ന് സാം വെളിപ്പെടുത്തിയിരുന്നു. 2022 മുതല്‍ ചികിത്സയിലാണെന്നും താരം തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ഈയ്യടുത്ത് കാന്‍സര്‍ മുക്തനായ താരം അഭിനയത്തിലേക്ക് തിരികെ വരാനുള്ള ഒരുക്കത്തിലായിരുന്നു. മരണസമയത്ത് സാം കാന്‍സര്‍ ബാധിതനായിരുന്നില്ലെന്ന് കുടുംബവും അറിയിച്ചിട്ടുണ്ട്.
മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സിനിമ,സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ നിന്നും നിരവധി പേരാണ് എത്തുന്നത്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
1947 സെപ്തംബര്‍ 14 ല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലായിരുന്നു സാം നീലിന്റെ ജനനം. ന്യൂസിലാന്‍ഡ് സ്വദേശിയായ അച്ഛന് ബ്രിട്ടീഷ് ആര്‍മിയുടെ ഭാഗമായിരുന്നു. 1954 ല്‍ അച്ഛന് നാട്ടിലേക്ക് മടങ്ങിയപ്പോള്‍ നീലും ന്യൂസിലാന്‍ഡിലെത്തി. തിയേറ്ററിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് സിനിമകളിലെത്തി. ന്യൂസിലന്‍ഡ് ചിത്രം സ്ലീപ്പിങ് ഡോഗ്സിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 1977 ല്‍ പുറത്തിറങ്ങിയ ചിത്രം യുഎസില്‍ റിലീസ് ചെയ്ത ആദ്യ ന്യുസിലന്‍ഡ് ചിത്രമാണ്.
പിന്നീട് മൈ ബ്രില്യന്റ് കരിയര്‍, ഓമെന്‍ 111, പൊസഷന്‍, ഈവിള്‍ എയ്ഞ്ചല്‍സ്, ദ ഹണ്ട് ഫോര്‍ റെഡ് ഒക്ടോബര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 1993 ല്‍ പുറത്തിറങ്ങിയ ദ പിയാനോ, സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ചിത്രം ജുറാസിക് പാര്‍ക്ക് എന്നീ ചിത്രങ്ങള്‍ രാജ്യാന്തര ശ്രദ്ധ നേടിക്കൊടുത്തു. ജുറാസിക് പാര്‍ക്ക് ലോകമെമ്പാടും അറിയപ്പെടുന്ന നടനായി സാം നീലിനെ മാറ്റി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ജുറാസിക് വേള്‍ഡ് ഡൊമിനിയനില്‍ വീണ്ടും ഡോക്ടര്‍ അലന് ഗ്രാന്റായി എത്തിയിരുന്നു.
അഞ്ച് പതിറ്റാണ്ട് പിന്നിട്ട കരിയറില്‍ 150 ല്‍ പരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പീക്കി ബ്ലെന്റേഴ്സ്, ദ ടുഡോര്സ്, ദ ടൊല്വ് തുടങ്ങിയ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.
WHAT TO READ NEXT

നായകനായി അസീസ് നെടുമങ്ങാട്; ഹൊറർ കോമഡി മോഹനവള്ളി ഷൂട്ടിങ് ആരംഭിച്ചു
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Jurassic Park star Sam Neill passes away at 78.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




