വർക്ക് ഔട്ട് തുടങ്ങാനിരിക്കെയാണ് അസുഖ ബാധിതയായത്.

Jyothikrishna
JyothikrishnaSource by : ഇൻസ്റ്റ​ഗ്രാം
Last Updated :12 May 2026, 10:36 am IST

News Now

കഴിഞ്ഞ ദിവസമാണ് പെട്ടെന്ന് വണ്ണം വച്ചത് തന്റെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്ന് നടി ജ്യോതി കൃഷ്ണ പറഞ്ഞത്. വണ്ണം കുറച്ച് പഴയ രൂപത്തിലേക്ക് തിരിച്ചെത്തുമെന്നും നടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആശുപത്രിയിലായിരിക്കുകയാണ് താരം. തന്റെ ‘വെയ്റ്റ് ലോസ് ജേർണി’ ആരംഭിക്കാൻ തീരുമാനിച്ച സമയത്ത് തന്നെ പനി ബാധിച്ച് ആശുപത്രിയിൽ കഴിയേണ്ടി വന്ന ദുരവസ്ഥ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

നന്നാവാൻ തീരുമാനിച്ചപ്പോൾ ആശുപത്രിയിൽ കിടക്കേണ്ടി വന്നതിനെ സ്വയം ട്രോളിക്കൊണ്ടാണ് ജ്യോതി കൃഷ്ണ രംഗത്തെത്തിയത്. ജ്യോതികൃഷ്ണയുടെ വിഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് സ്നേഹപൂർണമായ കമന്റുകളുമായി എത്തുന്നത്.

'വേഗം സുഖം പ്രാപിക്കട്ടെ', 'തിരിച്ചു വരവ് ഇതിലും ഗംഭീരമായിരിക്കും' എന്നിങ്ങനെ താരത്തിന് ആത്മവിശ്വാസം പകരുന്ന പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ‘പവനായിക്ക് അങ്ങനെ പനിയായി ഗയ്സ്. ഒരു മനുഷ്യനെ ഒരു തരത്തിലും നന്നാവാൻ സമ്മതിക്കില്ല...’ എന്ന രസകരമായ കുറിപ്പോടെയാണ് താരം പുതിയ വിഡിയോ പോസ്റ്റ് ചെയ്തത്.

ഞാൻ പിന്നെ നന്നായിക്കൊള്ളാം എന്ന് പറഞ്ഞ് മറ്റൊരു വിഡിയോയും ജ്യോതി പങ്കുവച്ചിട്ടുണ്ട്. ശരീരഭാരം വർധിച്ചതിനെ തുടർന്നുണ്ടായ മാനസിക വിഷമങ്ങളെക്കുറിച്ച് താരം കഴിഞ്ഞ ദിവസം ഒരു വിഡിയോയിലൂടെ പങ്കുവെച്ചിരുന്നു. ഇനി വണ്ണം കുറച്ചിട്ടു തന്നെ ബാക്കി കാര്യമെന്ന് ഉറപ്പിച്ചു പറഞ്ഞ താരം വർക്ക് ഔട്ട് തുടങ്ങാനിരിക്കെയാണ് അസുഖ ബാധിതയായത്.

ആശുപത്രിയിൽ കിടക്കുന്ന ദൃശ്യങ്ങളും വണ്ണം കുറയ്ക്കുമെന്ന് പറയുന്ന പഴയ വിഡിയോയും കോർത്തിണക്കി ഒരു ട്രോൾ വിഡിയോയായാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. സലിം കുമാറിന്റെ 'എന്തൊക്കെ മേളമായിരുന്നു' എന്ന പ്രശസ്തമായ കോമഡി ഡയലോഗും താരം വിഡിയോയിൽ പശ്ചാത്തലമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ശരീരഭാരം 81 കിലോ ആയെന്നും ഇത് തന്റെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നും ജ്യോതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. 'ലൈഫ് ഓഫ് ജോസൂട്ടി', 'പാതിരാമണൽ' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ ജ്യോതി കൃഷ്ണ ഇപ്പോൾ ദുബായിലാണ് താമസം.

Summary

Cinema News: Jyothikrishna share her health condition.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics