ബാസിഗറിന്റെ 30ാം വര്‍ഷത്തില്‍ കജോള്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:27 am IST

News Now

ബോളിവുഡ് ഒരുകാലത്ത് അടക്കിവാണിരുന്ന നടിയാണ് കജോള്‍. നിരവധി സൂപ്പര്‍ഹിറ്റുകളാണ് കജോളിന്റേതായി ഉള്ളത്. ഷാരുഖിനൊപ്പം ഒന്നിച്ച ബാസീഗര്‍ ആയിരുന്നു താരത്തിന്റെ ആദ്യത്തെ ഹിറ്റ്. ഇപ്പോള്‍ ബാസീഗറിന്റെ 30ാം വര്‍ഷത്തില്‍ കജോള്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

17ാം വയസിലാണ് താന്‍ സിനിമയില്‍ അഭിനയിക്കുന്നത് എന്നാണ് കജോള്‍ പറയുന്നത്. ബാസിഗര്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ സെറ്റ് എനിക്ക് എല്ലാരീതിയിലും ആദ്യത്തേത് ആയിരുന്നു. സരോജ് ജിയോടൊപ്പം ഞാന്‍ ആദ്യമായാണ് വര്‍ക് ചെയ്യുന്നത്. ഷാരുഖ് ഖാനെ ആദ്യമായാണ് കാണുന്നത്. അനു മാലിക്കിനെ കാണുന്നതും ആദ്യമായാണ്. ഈ സിനിമ ആരംഭിക്കുമ്പോള്‍ എനിക്ക് 17 വയസായിരുന്നു. അബ്ബാസ് ഭായിയും മസ്താന്‍ ഭായിയും ഏറെ സ്‌നേഹത്തോടെ എന്ന കുട്ടിയെ പോലെയാണ് നോക്കിയത്. ജോണി ലെവറിനേയും ശില്‍പ ഷെട്ടിയേയും എങ്ങനെയാണ് മറക്കാനാവുക. ഒരുപാട് നല്ല ഓര്‍മകളും ചിരികളും. ഈ ദിവസം വരെ ചിത്രത്തിലെ എല്ലാ പാട്ടുകളും സംഭാഷണങ്ങളും എന്റെ മുഖത്ത് ചിരി നിറയ്ക്കും.- എന്നാണ് കജോള്‍ കുറിച്ചത്. 

ഷാരുഖ് ഖാനേയും ശില്‍പ ഷെട്ടിയേയും കജോളിനേയും പ്രധാന കഥാപാത്രങ്ങളാക്കി അബ്ബാസും മസ്താനും സംവിധാനം ചെയ്ത ചിത്രമാണ ബാസിഗര്‍. ഷാരുഖിന്റേയും കജോളിന്റേയും സൂപ്പര്‍ഹിറ്റ് സിനിമകളിലൊന്നാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates