'നീ എപ്പോഴും സന്തോഷവതിയായിരിക്കൂ'; മീനയ്ക്ക് പിറന്നാൾ സർപ്രൈസുമായി കലാ മാസ്റ്റർ; വിഡിയോ

കഴിഞ്ഞ ദിവസം താരത്തിന്റെ 46ാം പിറന്നാളായിരുന്നു

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:06 am IST
Edited by :migrator

ഭർത്താവ് വിദ്യാസാ​ഗറിന്റെ മരണത്തെ തുടർന്ന് സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് നടി മീന. അടുത്തിടെ താരം സോഷ്യൽ മീഡിയയിലേക്ക് തിരിച്ചുവരവു നടത്തിയിരുന്നു. തന്നെ സന്ദർശിക്കാനെത്തിയ സുഹൃത്തുക്കളുടെ ചിത്രമാണ് താരം പങ്കുവച്ചത്. കഴിഞ്ഞ ദിവസം താരത്തിന്റെ 46ാം പിറന്നാളായിരുന്നു. പിറന്നാൾ ദിനത്തിൽ മീനയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ ഡാൻസ് മാസ്റ്റർ കല നൽകിയ സർപ്രൈസാണ് ഇപ്പോൾ ആരാധകരുടെ ഹൃദയം കവരുന്നത്. 

മീനയുടെ വീട്ടിൽ എത്തി താരത്തെ ഞെട്ടിക്കുകയായിരുന്നു. മീനയ്ക്കായി വീടിനു വെളിയിൽ കലാ മാസ്റ്റർ കാത്തു നിൽക്കുന്നത്. അപ്രതീക്ഷിതമായി സുഹൃത്തിനെ കണ്ട് മീന ഞെട്ടുന്നതും വിഡിയോയിൽ കാണാം. കലാ മാസ്റ്റർ തന്നെയാണ് വിഡിയോ പങ്കുവച്ചത്. ‘‘എന്റെ പ്രിയപ്പെട്ട മീനയ്ക്കു പിറന്നാളാശംസകള്‍. നീ എപ്പോഴും സന്തോഷവതിയായിരിക്കുക. സര്‍പ്രൈസ് നിനക്കു ഇഷ്ടമായെന്നു വിശ്വസിക്കുന്നു. നമ്മുടെ സൗഹൃദം എന്നും ഇതുപോലെ നിലനില്‍ക്കട്ടെ.’’- എന്ന അടിക്കുറിപ്പിലാണ് വി‍ഡിയോ പങ്കുവച്ചത്. 

കുറച്ചു നാളുകൾക്കു മുമ്പ് കലാ മാസ്റ്ററുടെ വിവാഹ വാര്‍ഷികത്തിനു അപ്രതീക്ഷിതമായി എത്തി മീനയും സര്‍പ്രൈസ് നല്‍കിയിരുന്നു. നടി മീനയുടെ ഏറ്റവും അടുത്തസുഹൃത്തുക്കളിലൊരാളാണ് കലാ മാസ്റ്റർ. ‌ഈയടുത്ത് വിട പറഞ്ഞുപോയ മീനയുടെ ഭർത്താവ് വിദ്യാസാഗറുമായും അടുത്ത ബന്ധമാണ് കലാ മാസ്റ്ററിന്റെ കുടുംബത്തിനുണ്ടായിരുന്നത്. ജൂൺ 28നാണ് വിദ്യാസാഗർ അന്തരിച്ചത്. ശ്വാസകോശത്തിലെ ഗുരുതമായ അണുബാധയായിരുന്നു മരണകാരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now