
പത്തു പതിനഞ്ച് ആനകളെ വാങ്ങി അവറ്റയെ തളക്കാന് ഒരു വലിയ പറമ്പും വാങ്ങി മരങ്ങളുടെ ചോട്ടിലൊക്കെ കെട്ടിയിട്ട് പട്ട കൊടുത്തിരുന്നതും കണ്ടിട്ടുണ്ട്

News Now
20 രൂപയ്ക്ക് ഫ്ളേവേഡ് മില്ക്ക്; പാല് വിപണിയിലും പിടിമുറുക്കാന് അംബാനി, 'ജോയ് ലാന്ഡ്' മില്മയ്ക്ക് ഭീഷണിയാകുമോ?

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

പഞ്ചസാരയ്ക്ക് പകരം എന്ത് കഴിക്കാം? ആരോഗ്യകരമായ 5 ബദലുകൾ

'ഫുള്ടോസ് എറിയുന്നത് നിര്ത്തിയിട്ട് പിച്ചിനെ കുറ്റപ്പെടുത്തൂ'; ബൗളര്മാരെ വിമര്ശിച്ച് ഗാവസ്കര്

മമ്മൂട്ടിയെ നായകനാക്കി അന്വര് റഷീദ് ഒരുക്കിയ ചിത്രമാണ് രാജമാണിക്യം. ബോക്സ് ഓഫീസില് വന് വിജയം നേടിയ ചിത്രത്തിലൂടെ ഐക്കോണിക് ആയി മാറുകയായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രം. ബെല്ലാരി രാജയെ മലയാള സിനിമ ഒരിക്കലും മറക്കില്ല. മമ്മൂട്ടിയുടെ കരിയറിലെ വേറിട്ട കഥാപാത്രങ്ങളിലൊന്നാണ് രാജമാണിക്യത്തിലേത്.
രാജമാണിക്യത്തിലെ ബെല്ലിരാജയുണ്ടാകുന്നത് കല്ല മുഹമ്മദ് എന്ന വ്യക്തിയില് നിന്നുമാണ്. അതിന് കാരണക്കാരനായി മാറിയത് നടന് വികെ ശ്രീരാമന്റെ പുസത്കം ഇതരവാഴ് വുകളാണ്. പുസ്തകത്തില് കല്ല മുഹമ്മദിനെക്കുറിച്ച് എഴുതിയത് ടിഎ ഷാഹിദ് വായിക്കുകയും അദ്ദേഹത്തെ പരിചയപ്പെടുകയും ചെയ്തു. തുടര്ന്നാണ് ടിഎ ഷാഹിദ് രാജമാണിക്യം എഴുതുന്നത്.
രാജമാണിക്യത്തേയും കല്ല മുഹമ്മദിനേയും കുറിച്ച് കുറിക്കുകയാണ് വികെ ശ്രീരാമാന്. തന്റെ പുസ്തകത്തിന്റെ പ്രകാശനം നിര്വ്വഹിക്കുന്ന മോഹന്ലാലിന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് വികെ ശ്രീരാമന് ഓര്മ പങ്കിട്ടത്. ആ വാക്കുകളിലേക്ക:
വല്ലപ്പുഴക്കാരന് കല്ല മുഹമ്മദില് നിന്നാണ് രാജമാണിക്ക്യത്തിലെ ബല്ലാരിരാജ ഉണ്ടാവുന്നത്. അതും യാദൃച്ഛികമായി. മാതൃഭൂമി പ്രസിദ്ധീകരിച്ച ' ഇതര വാഴ് വുകള്' എന്ന പുസ്തകത്തിന്റെ പ്രകാശനം ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മനയില് ചന്ദ്രോത്സവത്തിന്റെ സെറ്റില് മോഹന്ലാല് നിര്വ്വഹിക്കുന്നു 2005 ല് . അന്ന് അവിടെ വന്ന ടി എ ഷാഹിദ് ആ പുസ്തകത്തിലെ കല്ല മുഹമ്മദിന്റെ കഥ വായിക്കുകയും കല്ലയെ വരിക്കാശ്ശേരിയില് വെച്ച് പരിചയപ്പെടുകയും ചെയ്യുന്നു. ബല്ലാരി രാജക്ക് ചില വ്യത്യാസങ്ങളോടെ കല്ലയുടെ ' സ്വഭാവം' നല്ക്കുന്നു.
കാറുകളും പോത്തുകളും ആണ് കല്ലയുടെ ശക്തിയും ദൗര്ബ്ബല്യവും. പോത്തുകള്ക്കുള്ള നീന്തല് കുളങ്ങള്. റോള്സ് റോയ്സ്, ബെന്സ്, ഓഡി, ഹമ്മര് എന്നിങ്ങനെയുള്ള കാറുകള്ക്കു ' പാര്ക്കാന് ' കമ്പിവേലി കെട്ടിത്തിരിച്ച വെളിമ്പറമ്പുകള്, ഇതൊക്കെ ഞാനവിടെ ചെന്ന് കണ്ട് ബോധ്യപ്പെട്ടിട്ടുണ്ട്. മൂന്നാമതൊരു കമ്പം കൂടി ഉണ്ടായി കല്ലക്ക് ആനക്കമ്പം.
കൂടുതല് സിനിമ വാര്ത്തകള്ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില് അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
പത്തു പതിനഞ്ച് ആനകളെ വാങ്ങി അവറ്റയെ തളക്കാന് ഒരു വലിയ പറമ്പും വാങ്ങി മരങ്ങളുടെ ചോട്ടിലൊക്കെ കെട്ടിയിട്ട് പട്ട കൊടുത്തിരുന്നതും കണ്ടിട്ടുണ്ട്. ഇതൊക്കെ ഏതാണ്ട് ഇരുപത് കൊല്ലം മുമ്പുള്ള കഥകളാണ്. ഇപ്പോള് കല്ലയെ കണ്ടിട്ട് വളരെ ആയി . ചെന്ന് കാണണം. ചെര്പ്ലശ്ശേരിയിലാണ് ഇപ്പോ താമസം എന്നു കേട്ടു.
Summary
VK Sreeraman about Kalla Muhammed, the man who inspired Mammootty's Bellari Raja in Rajamanikyam.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


മലേഷ്യന് പ്രധാനമന്ത്രി അന്വര് ഇബ്രാഹീമിന് മര്കസില് ഉജ്ജ്വല വരവേല്പ്പ്, കാന്തപുരവുമായി കൂടിക്കാഴ്ച

'കാന്തപുരത്തിന്റെ ആ കാഴ്ചപ്പാടിനോട് യോജിപ്പില്ല'; സ്ത്രീ സ്വാതന്ത്ര്യ പരാമര്ശത്തില് മലേഷ്യന് പ്രധാനമന്ത്രി




