രണ്ടു വര്‍ഷത്തിന് ശേഷം തിയറ്ററിലെത്തി കങ്കണ, പോപ്പ് കോണ്‍ ദിനങ്ങള്‍ തിരിച്ചെത്തിയെന്ന് താരം

സ്‌കാര്‍ലെറ്റ് ജോണ്‍സണിന്റെ ബ്ലാക്ക് വിഡോ കാണാനായാണ് താരം തിയറ്ററില്‍ എത്തിയത്

കങ്കണ റണാവത്ത്/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:46 am IST
Edited by :migrator

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അറ്റവും പ്രതിസന്ധിയിലായത് സിനിമാ മേഖലയാണ്. ഷൂട്ടിങ് നിര്‍ത്തുകയും തിയറ്ററുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. ഇപ്പോഴും പല സംസ്ഥാനങ്ങളിലേയും തിയറ്ററുകള്‍ ലോക്കിലാണ്. എന്നാല്‍ അതിനിടെ രണ്ടു വര്‍ഷത്തിന് ശേഷം തിയറ്ററില്‍ സിനിമ കാണാന്‍ എത്തിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി കങ്കണ റണാവത്ത്. 

Story image

സ്‌കാര്‍ലെറ്റ് ജോണ്‍സണിന്റെ ബ്ലാക്ക് വിഡോ കാണാനായാണ് താരം തിയറ്ററില്‍ എത്തിയത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായിട്ടാണ് താരം സന്തോഷം പങ്കുവെച്ചത്. പോപ്‌കോണും പിടിച്ചുകൊണ്ടുള്ള താരത്തിന്റെ ബൂമറാങ്ങിന് പോപ് കോണ്‍ ദിനങ്ങള്‍ തിരിച്ചുവന്നു എന്നാണ് താരം കുറിച്ചത്.

Story image

വെള്ള ഷോര്‍ട്ട് ഡ്രസ് അണിഞ്ഞാണ് താരം സിനിമകാണാനായി എത്തിയത്.കൂടാതെ തന്റെ കൂടെ സിനിമ കാണാനെത്തിയ ടീമിന്റെ വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. പുതിയ ചിത്രം ധാകഡിന്റെ ചിത്രീകരണത്തിനായി ഹങ്കറിയിലാണ് താരമിപ്പോള്‍. ചിത്രത്തിന്റെ നിര്‍മാതാവാണ് ഔട്ടിങ്ങിന് സൗകര്യം ഒരുക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now