
News Now
മാധ്യമപ്രവര്ത്തകര്ക്കു നേരെ പൊലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ

വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി പിടിയില്; മലബാറിലെ മൊത്തവിതരണക്കാരനെന്ന് പൊലീസ്

ലിയോ പതിനാലാമന് മാര്പാപ്പയ്ക്ക് ശ്വാസകോശ അര്ബുദം സ്ഥിരീകരിച്ചു

കാത്തിരുന്ന പണം വന്നുചേരും. വരുമാനത്തിനുള്ള നല്ലൊരു മാര്ഗ്ഗം കണ്ടെത്തും

ബെംഗളൂരു; കന്നഡ റിയാലിറ്റി ഷോ ബാലതാരം സമൻവി രൂപേഷ് (6) വാഹനാപകടത്തിൽ മരിച്ചു. അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ കനകപുരറോഡിൽവച്ചാണ് അപകടമുണ്ടായത്. അതിവേഗത്തിൽ വന്ന ടിപ്പർ ഇരുവരും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ടെലിവിഷൻ താരമായ അമ്മ അമൃത നായിഡുവിനെ (34) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷോപ്പിങ്ങിന് പോയി മടങ്ങുന്നതിനിടെ അപകടം
വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കനകപുരറോഡിലെ വജറഹള്ളി ക്രോസിൽ 223-ാം നമ്പർ മെട്രോ തൂണിനുസമീപമായിരുന്നു അപകടം. ഷോപ്പിങ്ങിനുശേഷം അമൃതയും സമൻവിയും സ്കൂട്ടറിൽ വീട്ടിലേക്കു പോവുകയായിരുന്നു. അതിവേഗത്തിൽ പോയ ട്രക്ക് സ്കൂട്ടറിന്റെ പിറകിൽ ഇടിക്കുകയും ഇരുവരും റോഡിലേക്ക് വീഴുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമൻവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
നന്നമ്മ സൂപ്പർ സ്റ്റാർ ഫെയിം
അപകടമുണ്ടാക്കിയ ടിപ്പർ ഡ്രൈവർ മഞ്ജെ ഗൗഡയെ കുമാരസ്വാമിലേ ഔട്ട് ട്രാഫിക് പോലീസ് അറസ്റ്റുചെയ്തു. ‘നന്നമ്മ സൂപ്പർ സ്റ്റാർ’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സമൻവി ശ്രദ്ധ നേടുന്നത്. സമൻവിയുടെ അച്ഛൻ രൂപേഷ് ഹുളിമാവിൽ ട്രാഫിക് വാർഡനാണ്. പ്രമുഖ ഹരികഥ കലാകാരൻ ഗുരുരാജുലുവിന്റെ കൊച്ചുമകളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


