
News Now
ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
മലയാളികളുടെ ഇഷ്ട കണ്ടന്‍റ് ക്രിയേറ്റര്‍മാരായ കരിക്ക് നെറ്റ്ഫ്ളിക്സിൽ അരങ്ങേറ്റം കുറിക്കുന്നു. റിപ്പര്‍ എന്ന പേരിലുള്ള സ്‌കെച്ച് വീഡിയോയിലൂടെയാണ് കരിക്കിന്റെ ഒടിടിയിലേക്കുള്ള വരവ്. ഏപ്രിൽ മൂന്നിന് രാവിലെ 11 മണിക്കാണ് റിപ്പർ റിലീസ് ചെയ്യുരക. കരിക്ക് ടീം തന്നെയാണ് ഫേയ്സ്ബുക്കിലൂടെ നെറ്റ്ഫ്ളിക്സ് അരങ്ങേറ്റത്തെക്കുറിച്ച് പറഞ്ഞത്. റിപ്പറിന്റെ പോസ്റ്ററും പുറത്തുവിട്ടു.
അനു കെ. അനിയൻ, ശബരീഷ്, ജീവൻ സ്റ്റീഫൻ, കിരൺ, അർജുൻ രത്തൻ എന്നിവരാണ് അവർ പുറത്തു വിട്ട 'റിപ്പറിന്‍റെ ' പോസ്റ്ററിൽ ഉൾപ്പെടിട്ടുള്ളത്. ത്രില്ലര്‍ സ്വഭാവമുള്ള കോമഡി വീഡിയോയാണ് ഇതെന്നാണ് സൂചന. നെറ്റ്ഫ്ളികിസിന് പുറമെ ഐജി ടിവി, യൂട്യൂബ് എന്നിവയിലും വിഡിയോ എത്തും.
എന്തായാലും കരിക്ക് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് വാർത്ത. കേരളത്തിലെ ശ്രദ്ധേയരായ കണ്ടന്റ് ക്രിയേറ്ററാണ് ഇവർ. നിരവധി വെബ് സീരിസുകളും ഷോര്‍ട്ട് വീഡിയോകളും അവരുടേതായി ഇറങ്ങിയിട്ടുണ്ട്. തേരാപാര എന്ന സീരീസിലൂടെയാണ് കരിക്ക് ശ്രദ്ധപിടിച്ചു പറ്റുന്നത്. നിഖില്‍ പ്രസാദാണ് കരിക്കിന്‍റെ ഉടമ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ
