കത്രീനയുടെ കുട്ടിക്കാല ചിത്രം ഫോണിന്റെ വാള്‍പേപ്പറാക്കി വിക്കി കൗശല്‍; ഏറ്റെടുത്ത് ആരാധകര്‍

ഇങ്ങനെയൊരു ആളെ ആണ് വിവാഹം കഴിക്കാന്‍ കാത്തിരിക്കുന്നത് എന്നാണ് പെണ്‍കുട്ടികളുടെ കമന്റുകള്‍

കത്രീന കൈഫും വിക്കി കൗശലുംഇന്‍സ്റ്റഗ്രാം
Edited by :Manju
Last Updated :29 ഫെബ്രുവരി 2024, 3:39 pm IST

ബോളിവുഡ് ആഘോഷമാക്കിയ വിവാഹമായിരുന്നു കത്രീന കൈഫിന്റേയും വിക്കി കൗശലിന്റേയും. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പ്രണയചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് വിക്കി കൗശലിന്റെ ഫോണിന്റെ വാള്‍പേപ്പറാണ്.

ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് തന്റെ ഫോണിലെ വാള്‍പേപ്പര്‍ ഉയര്‍ത്തിക്കാണിച്ചത്. ഒരു കൊച്ചു സുന്ദരിയുടെ ചിത്രമാണ് വാള്‍പേപ്പറായി സെറ്റ് ചെയ്തിരിക്കുന്നത്. ഇത് കത്രീന കൈഫിന്റെ കുട്ടിക്കാലത്തെ ചിത്രമാണ്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് വിക്കി കൗശല്‍. ഇങ്ങനെയൊരു ആളെ ആണ് വിവാഹം കഴിക്കാന്‍ കാത്തിരിക്കുന്നത് എന്നാണ് പെണ്‍കുട്ടികളുടെ കമന്റുകള്‍.

കത്രീന തന്റെ വീടാണ് എന്നാണ് വിക്കി കൗശല്‍ പറയുന്നത്. വിവാഹ ശേഷം വ്യക്തിപരമായ ഇഷ്ടങ്ങള്‍ മാത്രമല്ല കത്രീനയുടെ ഇഷ്ടം കൂടെ നോക്കിയാണ് തീരുമാനം എടുക്കുന്നത് എന്നാണ് താരം പറയുന്നത്. ജീവിതത്തിലെ 33 വര്‍ഷത്തേക്കാള്‍ താന്‍ പക്വതയാര്‍ജിച്ചത് വിവാഹം കഴിഞ്ഞ രണ്ടര വര്‍ഷത്തിലാണ്. പ്രണയത്തിന്റെ ആദ്യ നാളുകളിലുണ്ടായ അതേ ആവേശം തന്നെയാണ് ഇപ്പോഴും തങ്ങള്‍ക്കുള്ളതെന്നും താരം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now