പ്രസവശേഷം ശരീരത്തിലുണ്ടായ മാറ്റങ്ങൾ, ട്രോളുകൾക്ക് മറുപടി പറഞ്ഞ് താരം, വീണ്ടും വൈറലായി കത്രീനയുടെ ഡയറ്റ്
കത്രീനയുടെ ചിത്രങ്ങൾ വെച്ച് 'before and after' പോസ്റ്റുകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ബോളിവുഡിൽ വർഷങ്ങളായി ഫിറ്റ്നസ് ഐക്കൺ എന്ന് അറിയപ്പെടുന്ന താരമാണ് കത്രീന കൈഫ്. കൃത്യമായ ഡയറ്റ് നിയന്ത്രണങ്ങളും വർക്ക്ഔട്ടുകളും പിന്തുടരുന്ന താരം പക്ഷെ അമ്മയായതിന് ശേഷം അവരുടെ ശരീരത്തിലുണ്ടായ മാറ്റങ്ങൾ ചൂണ്ടിക്കാട്ടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാവുകയാണ്.
WHAT TO READ NEXT

കൈകൾ കൊണ്ട് തൊട്ടുകൂടാത്ത ശരീരത്തിലെ ചില ഭാഗങ്ങൾ
അംബാനി കുടുംബത്തിന്റെ വിനായക ചതുർഥി ആഘോഷത്തിൽ പങ്കെടുക്കുന്നതിന് ഭർത്താവ് വിക്കി കൗശലിനൊപ്പം എത്തിയ കത്രീനയുടെ ചിത്രങ്ങൾ വെച്ച് 'before and after' പോസ്റ്റുകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ അതിനെതിരെ ഒരു വിഭാവം സോഷ്യൽമീഡിയയിൽ രംഗത്തെത്തിയിരുന്നു. പ്രസവശേഷമുള്ള ശരീരത്തിലെ മാറ്റങ്ങൾ സ്വാഭാവികമാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.
WHAT TO READ NEXT

എഐ ഉപയോഗിച്ച് സമയം ലാഭിക്കാം; ദിവസവും ചെയ്യാവുന്ന 10 കാര്യങ്ങൾ
വർഷങ്ങളായി ഇത്രയേറെ ശ്രദ്ധയോടെ ഫിറ്റ്‌നസ് പിന്തുടർന്ന ഒരാൾ ആയിരുന്നിട്ടും, പ്രസവശേഷം ശരീരത്തിൽ വന്ന മാറ്റങ്ങളുടെ പേരിൽ കത്രീനയ്ക്ക് സോഷ്യൽ മീഡിയയിൽ വിമർശനം നേരിടേണ്ടി വന്നതാണ് ഇപ്പോഴത്തെ ചർച്ച. കഴിഞ്ഞ നവംബറിലാണ് കത്രീന കഫൈനും വിക്കി കൗശലിനും പെൺകുഞ്ഞ് ജനിക്കുന്നത്.
അതേസമയം, പ്രസവശേഷം ശരീരരൂപത്തിൽ ഉണ്ടായ മാറ്റത്തെ തുടർന്ന് നേരിടേണ്ടി വന്ന ബോഡി-ഷെയിമിംഗിനെക്കുറിച്ച്, മറ്റുള്ളവരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുന്നതിനേക്കാൾ ആത്മവിശ്വാസവും സ്വന്തം ശരീരത്തിൽ കംഫർട്ട് ആയ ഒരവസ്ഥയും അനുഭവപ്പെടുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് കത്രീന കൈഫ് പ്രതികരിച്ചു.
പ്രസവശേഷം ശരീരഭാരം, ശരീരഘടന, വയറിന്റെ രൂപം, ഹോർമോണുകൾ, ഉറക്കം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പ്രസവശേഷമുള്ള ശരീരമാറ്റങ്ങൾക്ക് എല്ലാവർക്കും ഒരേ സമയപരിധിയുമില്ല.
ഇതിനിടെ 2019ൽ GQ Indiaയ്ക്ക് കത്രീന നൽകിയ അഭിമുഖത്തിൽ അവരുടെ ഫിറ്റ്നസ് രീതികളും ഡയറ്റും വീണ്ടും ശ്രദ്ധ നേടുകയാണ്. ഡയറ്റിൽ നിന്ന് മൂന്ന് കാര്യങ്ങളാണ് ഒഴിവാക്കിയിട്ടുള്ളതെന്ന് കത്രീന പറയുന്നു.
ഗ്ലൂട്ടൻ, റിഫൈൻഡ് ഷുഗർ, ഡയറി എന്നീ മൂന്ന് കാര്യങ്ങൾ തൻ്റെ ഡയറ്റിൽ ഉൾപ്പെടുത്താറില്ലെന്ന് താരം വിശദീകരിക്കുന്നു.
എന്നാൽ കാർബോഹൈഡ്രേറ്റുകളെ പൂർണമായി ഒഴിവാക്കുന്ന ഡയറ്റിനോട് താരത്തിന് യോജിപ്പില്ല. കാർബ്‌സ് കഴിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും കത്രീന വ്യക്തമാക്കിയിരുന്നു. ഇഡ്ഡലി, ചോറ് തുടങ്ങിയ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിനെക്കുറിച്ചും കത്രീന മുമ്പ് സംസാരിച്ചിട്ടുണ്ട്.
അതായത്, ഫിറ്റ്‌നസിനായി ഭക്ഷണം പൂർണമായി നിയന്ത്രിക്കുക എന്നതിലുപരി, തനിക്ക് അനുയോജ്യമായ ചില ഭക്ഷണനിയമങ്ങൾ പിന്തുടരുകയായിരുന്നു കത്രീനയുടെ സമീപനം.
ആഴ്ചയിൽ ആറു ദിവസം വർക്കൗട്ട്
ഭക്ഷണക്രമത്തിനൊപ്പം വ്യായാമത്തിനും കത്രീന വലിയ പ്രാധാന്യം നൽകിയിരുന്നു. ആഴ്ചയിൽ ആറ് ദിവസം, കുറഞ്ഞത് 45 മിനിറ്റെങ്കിലും വ്യായാമം ചെയ്യാൻ ശ്രമിക്കാറുണ്ടെന്ന് താരം പറഞ്ഞിട്ടുണ്ട്.
സ്‌ട്രെങ്ത് ട്രെയിനിങ്, യോഗ, ഡാൻസ് അധിഷ്ഠിത വർക്കൗട്ടുകൾ തുടങ്ങിയവയും കത്രീനയുടെ ഫിറ്റ്‌നസ് രീതിയുടെ ഭാഗമായിട്ടുണ്ട്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Katrina Kaif postpartum body changes, Katrina Kaif diet
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

'പ്രസവിച്ച ഒരു സ്ത്രീയെ എന്തിനാണ് നിങ്ങൾ പരിഹസിക്കുന്നത് ?'; ബോഡി ഷെയ്മിങ് നടത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സൽമാൻ ഖാൻ

'കത്രീനയ്ക്ക് ഇതെന്തുപറ്റി? കിളവിയായല്ലോ?'; അധിക്ഷേപങ്ങള്‍ക്ക് മറുപടി നല്കി നടി
