
'അഞ്ച് തലമുറയിൽപ്പെട്ടവർക്കൊപ്പം അഭിനയിച്ചു, ഇനി ആറാമത്തെ ജനറേഷൻ'; പുതിയ പ്രൊജക്ടിനേക്കുറിച്ച് നയൻതാര
ആറാം തലമുറയിലുള്ള ഒരു നടനുമായാണ് തന്റെ പുതിയ പ്രൊജക്ടെന്നാണ് നയൻ വെളിപ്പെടുത്തിയിരിക്കുന്നത്.

ഒന്നിനു പിറകേ ഒന്നായി സിനിമാ തിരക്കുകളിലാണിപ്പോൾ നയൻതാര. അടുത്തവർഷം നിരവധി സിനിമകളാണ് നയൻതാരയുടേതായി റിലീസിനായി ഒരുങ്ങുന്നത്. ഇപ്പോഴിതാ തന്റെ പുതിയ പ്രൊജക്ടിനേക്കുറിച്ചും തന്റെ സിനിമാ യാത്രയേക്കുറിച്ചും പറയുകയാണ് നയൻ. ആറാം തലമുറയിലുള്ള ഒരു നടനുമായാണ് തന്റെ പുതിയ പ്രൊജക്ടെന്നാണ് നയൻ വെളിപ്പെടുത്തിയിരിക്കുന്നത്.
"ഞാൻ ജോലി ചെയ്തതിൽ വച്ച് ആറാമത്തെ തലമുറയിൽപ്പെട്ടയാളാണ് കവിൻ. രജനികാന്ത് സാർ, മോഹൻലാൽ സാർ, മമ്മൂട്ടി സാർ എന്നിവരാണ് ഒന്നാമത്തെ തലമുറയിലുള്ളത്. വിജയ് സാറും അജിത് സാറും രണ്ടാമത്. സൂര്യ സാറും വിക്രം സാറും മൂന്നാമത്. ധനുഷും ചിമ്പുവും നാലാമത്. ശിവകാർത്തികേയൻ അഞ്ചാമത്. കവിൻ ആറാമത്," - നയൻതാര പറഞ്ഞു.
ലിഫ്റ്റ്, ദാദ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടനാണ് കവിൻ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ തമിഴ് സിനിമാ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാകാൻ കവിന് കഴിഞ്ഞു. നിലവിൽ നയൻതാരയും കവിനും ഒന്നിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്തായാലും ഇരുവരും ഒന്നിച്ചുള്ള ബിഗ് സ്ക്രീൻ കെമിസ്ട്രിയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result



