പുതുവര്‍ഷത്തില്‍ മഹാലക്ഷ്മിക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ

അഭിനയത്തില്‍നിന്നു ഇടവേള എടുത്ത കാവ്യ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്

കാവ്യ മാധവനും മകള്‍ മഹാലക്ഷ്മിയും /ചിത്രം ഇന്‍സ്റ്റഗ്രാം
Edited by :migrator
Last Updated :22 ജനുവരി 2024, 7:51 pm IST

പുതുവര്‍ഷത്തില്‍ മകള്‍ മഹാലക്ഷ്മിയുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍. വിദേശത്തെ പുതുവര്‍ഷ യാത്രയുടെ മൂന്നു ചിത്രങ്ങളാണ് കാവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.  വിശേഷ ദിവസങ്ങളിലാണ് കാവ്യ സാധാരണയായി സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുള്ളത്. 

'ജീവിതത്തില്‍ ഏറ്റവും നല്ല കാര്യങ്ങള്‍ നിറഞ്ഞ ചക്രവാളം നിങ്ങള്‍ക്കുണ്ടാവട്ടെ. പുതുവത്സരാശംസകള്‍''... എന്ന അടിക്കുറിപ്പോടെയാണ് കാവ്യ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഇത്തവണ വിദേശ രാജ്യത്താണ് കാവ്യയുടെയും കുടുംബത്തിന്റെയും ന്യൂ ഇയര്‍ ആഘോഷമെന്നാണ് ചിത്രങ്ങളില്‍ നിന്ന് മനസിലാകുന്നത്. ഇപ്പോള്‍ ഏത് രാജ്യത്താണെന്നതടക്കം ആരാധകരും പോസ്റ്റിന് കമന്റ് ചെയ്തു. 

Story image

അഭിനയത്തില്‍നിന്നു ഇടവേള എടുത്ത കാവ്യ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.  2016ല്‍ റിലീസ് ചെയ്ത 'പിന്നെയും' എന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. 

Story image

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now