
കെജിഎഫ് താരം മോഹൻ ജുനേജ അന്തരിച്ചു
തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലെ നിരവധി സിനിമകളിലാണ് അദ്ദേഹം കോമഡി വേഷം ചെയ്തിരിക്കുന്നത്
ബെംഗളൂരു; തെന്നിന്ത്യൻ നടനും ഹാസ്യതാരവുമായ മോഹൻ ജുനേജ അന്തരിച്ചു. 54 വയസായിരുന്നു. ഇന്ന് പുലർച്ചെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു.
വിവിധ ഭാഷകളിലായി നൂറിലേറെ സിനിമകളിൽ അഭിനയിച്ച താരമാണ് മോഹൻ ജുനേജ. സൂപ്പർഹിറ്റായി മാറിയ കെജിഎഫ് 2 ലും പ്രധാന വേഷത്തിൽ അദ്ദേഹം എത്തിയിരുന്നു. കെജിഎഫ് വൻ വിജയമായി മുന്നേറുന്നതിനിടെയുള്ള മോഹൻ ജുനേജയുടെ അപ്രതീക്ഷിത വിയോഗം കന്നഡ സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലെ നിരവധി സിനിമകളിലാണ് അദ്ദേഹം കോമഡി വേഷം ചെയ്തിരിക്കുന്നത്. 2008-ൽ പുറത്തിറങ്ങിയ കന്നഡ റൊമാന്റിക് ചിത്രമായ സംഗമമാണ് നടന്റെ അരങ്ങേറ്റ ചിത്രം. ചെല്ലാത എന്ന സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് മോഹനെ തേടി കൂടുതൽ അവസരങ്ങൾ വരുന്നത്. കർണാടകയിലെ തുംകുർ സ്വദേശിയായ മോഹൻ ബെംഗളൂരുവിലാണ് പഠിച്ചത്. ഇവിടെ തന്നെയാണ് സ്ഥിര താമസവും. സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കുമെന്നാണ് വിവരം. പ്രിയതാരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?



