
'രജനീകാന്തിന്റെ നായികയാണെന്നാണ് പറഞ്ഞത്, പക്ഷേ എന്റെ കഥാപാത്രത്തെ വെറും കോമാളിയാക്കി'
തന്നോട് പറഞ്ഞതുപോലെയായിരുന്നില്ല കഥാപാത്രം എന്നാണ് ഖുശ്ബു പറയുന്നത്

രജനീകാന്തിനൊപ്പം അണ്ണാത്തെ ചെയ്തത് തെറ്റായി പോയെന്ന് നടി ഖുശ്ബു. തന്നോട് പറഞ്ഞതുപോലെയായിരുന്നില്ല സിനിമയിലെ കഥാപാമെന്ന് ഖുശ്ബു അഭിമുഖത്തില്‍ പറഞ്ഞു. ചിത്രത്തില്‍ മറ്റ് നായികമാരില്ല എന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പെട്ടെന്ന് രജനീകാന്തിന് നായികയുണ്ടായെന്നും അതോടെ തന്റേത് കാര്‍ട്ടൂണ്‍ കഥാപാത്രം പോലെയായെന്നും ഖുശ്ബു പറഞ്ഞു.
ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ സിനിമകള്‍ ഉണ്ടോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. രജനീകാന്തിനൊപ്പമുള്ള ചിത്രം അതിന് ഉദാഹരണമാണ്. എന്നോടു പറഞ്ഞതു പോലെയായിരുന്നില്ല ആ കഥാപാത്രം. ചിത്രത്തില്‍ ഞാനും മീനയുമുണ്ടായിരുന്നു. ഞങ്ങള്‍ രണ്ടുപേരുമാണ് നായികമാര്‍ എന്നാണ് ആദ്യം പറഞ്ഞത്. രജനീകാന്തിന്റെ നായികയായി മറ്റ് നടിമാരാരും ഉണ്ടാകില്ലെന്നും ഞങ്ങള്‍ അവസാനം വരെ ഉണ്ടാകും എന്ന വിശ്വാസത്തിലാണ് ഞാന്‍ ആ പ്രൊജക്റ്റ് സമ്മതിച്ചത്. വളരെ സന്തോഷവും ഭാഗ്യവുമായി അതിനെ കണ്ടു. വളരെ സന്തോഷകരവും, ഹാസ്യാത്മകവും, രസകരവുമായ ഒരു വേഷമായിരുന്നു അത്. പക്ഷേ, പദ്ധതി പുരോഗമിക്കുമ്പോള്‍, രജനി സാറിന് പെട്ടെന്ന് ഒരു നായികയെ ലഭിച്ചു, അതിലേക്ക് ഒരു കഥാപാത്രത്തെ ഉള്‍പ്പെടുത്തി. അപ്പോള്‍ എനിക്ക് തോന്നി... ഞാന്‍ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രമായെന്ന്. ഡബ്ബ് ചെയ്യുന്ന സമയത്ത് സിനിമ കണ്ടപ്പോള്‍ ഞാന്‍ വളരെ നിരാശയായി.- ഖുശ്ബു പറഞ്ഞു.
പുതിയ നായിക വേണം എന്നത് രജനീകാന്തിന്റെ തീരുമാനം ആയിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം അങ്ങനെയൊരു വ്യക്തിയല്ല എന്നായിരുന്നു ഖുശ്ബുവിന്റെ മറുപടി. എനിക്ക് അദ്ദേഹത്തെ വര്‍ഷങ്ങളായി അറിയാം. എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്ന് അറിയില്ല. ചിലപ്പോള്‍ സംവിധായകനോ നിര്‍മാതാവിനോ പുതിയ നായിക വേണമെന്ന് തോന്നിക്കാണും. അല്ലെങ്കില്‍ ആരാധകര്‍ ആവശ്യപ്പെട്ടിരിക്കും. എനിക്കും മീനയ്ക്കും രജനീകാന്തിനൊപ്പം പ്രത്യേക ഡ്യുവറ്റ് ഗാനങ്ങള്‍ ഉണ്ടായിരുന്നു. - ഖുശ്ബു കൂട്ടിച്ചേര്‍ത്തു.
രജനീകാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രമാണ് അണ്ണാത്തെ. അണ്ണന്- തങ്കച്ചി പാസം പറഞ്ഞ ചിത്രം രൂക്ഷ വിമര്‍ശനത്തിന് ഇരയായി. നയന്‍താരയാണ് ചിത്രത്തില്‍ രജനീകാന്തിന്റെ നായികയായി എത്തിയത്. കീര്‍ത്തി സുരേഷ് പ്രധാന വേഷത്തിലും എത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്

ചർമത്തിന് തിളക്കം, ഹൃദയത്തിന് കരുതൽ; സ്ട്രോബെറിയുടെ ഗുണങ്ങളറിയാം
കറിക്ക് ഉപ്പ് കൂടിയോ? ഗ്രേവി, ഡ്രൈ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കാം

'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്



