രണാനന്തര ചടങ്ങിനിടെ കാമറയുമായി തിക്കിത്തിരക്കിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സാന്‍വി സുദീപ്

kicha sudeep
കിച്ച സുദീപും സാൻവിയും Source by : ഇൻസ്റ്റ​ഗ്രാം
Last Updated :21 October 2024, 2:02 pm IST

News Now

മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിനിടെ കാമറയുമായി തിക്കിത്തിരക്കിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ കിച്ച സുദീപിന്റെ മകള്‍ സാന്‍വി സുദീപ്. ബംഗളൂരുവില്‍ വച്ചായിരുന്നു നടന്‍റെ അമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അച്ഛനും താനും കരയുന്നത് വിഡിയോയില്‍ പകര്‍ത്തി റീലാക്കാനാണ് പലരും ശ്രമിച്ചത് എന്നാണ് സാന്‍വി കുറിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സാന്‍വിയുടെ രൂക്ഷ വിമര്‍ശനം.

sanvi sudeep

മുത്തശ്ശിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സാന്‍വി ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. എന്നും എപ്പോഴും ഞാന്‍ നിങ്ങളെ സ്‌നേഹിക്കും എന്ന കുറിപ്പിലാണ് മുത്തശ്ശിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. പിന്നാലെയാണ് താരപുത്രി വിമര്‍ശന പോസ്റ്റുമായി എത്തിയത്. മുത്തശ്ശിയുടെ വേര്‍പാടിനേക്കാള്‍ വേദന നിറഞ്ഞതായിരുന്നു ആളുകളുടെ പെരുമാറ്റം എന്നാണ് സാന്‍വി കുറിച്ചത്.

sanvi sudeep

ഇന്ന് എന്റെ കുടുംബത്തിന് ഏറെ വേദന നിറഞ്ഞ ദിവസമായിരുന്നു. പക്ഷേ മുത്തശ്ശിയുടെ മരണത്തേക്കാള്‍ ഞങ്ങളെ ബുദ്ധിമുട്ടിച്ചത് മറ്റൊന്നാണ്. ഞങ്ഹളുടെ വീടിന് വെളിയില്‍ തടിച്ചുകൂടിയവര്‍ ഉറക്കെ ആര്‍പ്പുവിളി മുഴക്കി. ഞാന്‍ വേദനയിലിരിക്കുമ്പോള്‍ എന്റെ മുഖത്തേക്ക് കാമറകള്‍ കുത്തിനിറച്ചു. ഇതിലും മനുഷ്യത്വമില്ലാതെ എങ്ങനെയാണ് ഒരാള്‍ക്ക് പെരുമാറാനാവുക എന്ന് എനിക്ക് അറിയില്ല. സ്വന്തം അമ്മയ്ക്കായി എന്റെ അച്ഛന്‍ കരഞ്ഞപ്പോള്‍ ആളുകള്‍ തിക്കിത്തിരക്കി. മുത്തശ്ശിക്ക് അര്‍ഹിച്ച രീതിയില്‍ വിടപറയാനാവാതെ ഞങ്ങള്‍ ഏറെ ഏറെ ബുദ്ധിമുട്ടി. എന്റെ ഏറ്റവും പ്രിയപ്പെട്ട ആള്‍ നഷ്ടപ്പെട്ടതിനാണ് ഞാന്‍ കരഞ്ഞത്. എന്നാല്‍ ബാക്കിയുള്ളവര്‍ക്ക് അത് പോസ്റ്റ് ചെയ്യാനുള്ള റീല്‍ മാത്രമായിരുന്നു. -സാന്‍വി കുറിച്ചു. നിരവധി പേരാണ് സാന്‍വിക്ക് പിന്തുണയുമായി എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates