
ടിപിയെ എന്തിനാണ് വെട്ടിക്കൊന്നത്?; പിണറായി ഇതുവരെ കാരണം പറഞ്ഞിട്ടില്ല; കഠോര ഹൃദയന്‍; വിമര്‍ശനവുമായി ജി സുധാകരന്
ഇപ്പോഴും പൊളിറ്റ്ബ്യൂറോ മെമ്പറായി ഇരിക്കുകയും നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരിക്കുന്ന അദ്ദേഹം ഇക്കാര്യത്തില്‍ നിലപാട് പറയണം.

ആലപ്പുഴ: ടിപി ചന്ദ്രശേഖരന് കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ ജി സുധാകരന്. കെകെ രമയുടെ ഭര്‍ത്താവിനെ 52 വെട്ടുവെട്ടി; മനുഷ്യരാരെങ്കിലും അത് ചെയ്യുമോ?. പിണറായി ഇതുവരെ കാരണം പറഞ്ഞിട്ടില്ല. ഒകു കഠോരഹൃദയനുമാത്രമേ അതുപറ്റുകയുള്ളു
'ഞാനും കെകെ രമയും രണ്ട് രക്തസാക്ഷികളുടെ കുടുംബത്തില്‍ ജീവിക്കുന്നവരാണ്. അവരുടെ അഭിവന്ദ്യനായ ഭര്‍ത്താവിനെ 52 വെട്ടുവെട്ടിയല്ലേ കൊന്നത്. മനുഷ്യര്‍ ആരെങ്കിലും അത് ചെയ്യുമോ?. ഒരുമൃഗത്തെ കൊല്ലാന്‍ പോലും 52 വെട്ട് വെട്ടില്ല. രണ്ടോ മൂന്നോ വെട്ടേ വെട്ടൂ. കേരള സംസ്ഥാനത്ത് ഇങ്ങനെ ഒരുമൃഗീയമായ വധം നടന്നിട്ടുണ്ടോ?. ഈ സംഭവത്തിനുശേഷം രണ്ടുതവണ കെകെ രമ അവിടെ ജയിച്ചിരിക്കുകയാണ്. ആ നാട് അത് മറന്നിട്ടില്ല. 52 വെട്ടുവെട്ടിക്കൊല്ലാന് എന്ത് തെറ്റാണ് ചന്ദ്രശേഖരന് ചെയ്തത്. പിണറായി വിജയന് ഇതവരെ പറഞ്ഞിട്ടില്ല. എന്ത് കുറ്റത്തിനാണ് അദ്ദേഹത്തെ വെട്ടിക്കൊന്നതെന്ന് പറയണം. ഞാനൊന്നു അറിഞ്ഞില്ലേ രാമനാരായണ എന്നതുപോരല്ലോ? . കൊലപ്പെടുത്താന്‍ ഓര്‍ഡര്‍ കൊടുത്തെന്ന് ഞാന്‍ പറയില്ല'
'ഇപ്പോഴും പൊളിറ്റ്ബ്യൂറോ മെമ്പറായി ഇരിക്കുകയും നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരിക്കുന്ന അദ്ദേഹം ഇക്കാര്യത്തില്‍ നിലപാട് പറയണം. ഇത്തരം കാര്യത്തില്‍ മിണ്ടാതിരിക്കാന്‍ ഒരു കഠോര ഹൃദയന്‍ മാത്രമേ കഴിയുകയുള്ളു. ഒരു മനുഷ്യന് കഴിയില്ല' ജി സുധാകരന് പറഞ്ഞു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
G Sudhakaran against pinarayi vijayan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'പി സി ജോര്‍ജ് പോലും എനിക്കെതിരെ പറഞ്ഞിട്ടില്ല, ഷോണ്‍ ഓവറാണ്'; പ്രതികരിച്ച് ജി സുധാകരന്

'അവരുടെ കുടുംബത്തിന് ഇല്ലാത്ത വേവലാതി എന്തിനാണ് മറ്റൊരാൾക്ക് ?; ചിരിച്ച മുഖത്തോടെയല്ലാതെ ഒരാളും മഞ്ജുവിനെ കണ്ടിരിക്കാൻ സാധ്യതയില്ല'
