'മേക്കപ്പില്ലാതെ അഭിനയിക്കണം, ജന്മം ചെയ്താൽ മാധവി അതിന് സമ്മതിക്കില്ലായിരുന്നു; അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി'
രോഗിയാണെന്ന് അറിഞ്ഞ സമയം മുതൽ മേക്കപ്പ് കുറയ്ക്കണം.

മലയാളികളെ ഒന്നടങ്കം നൊമ്പരപ്പെടുത്തിയ സിനിമയാണ് 1993ൽ പുറത്തിറങ്ങിയ 'ആകാശദൂത്'. നടി മാധവിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ചിത്രത്തിലൂടെ മാധവിയെ തേടിയെത്തിയിരുന്നു. എന്നാൽ ആ വർഷം തന്നെയാണ് 'മണിച്ചിത്രത്താഴ്' റിലീസ് ചെയ്തതെന്നും അതുകൊണ്ടാണ് മാധവി സംസ്ഥാന അവാർഡിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു.
ഇപ്പോഴിതാ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാൻ കാരണം മാധവി തന്നെയാണെന്ന് തുറന്നു പറയുകയാണ് ചിത്രത്തിന്റെ നിർമാതാവ് പ്രേം പ്രകാശ്. "മാധവി പിന്തള്ളപ്പെട്ടത് അതുകൊണ്ടൊന്നുമല്ല. മാധവിയുടെ തന്നെ കുഴപ്പമാ. സിബി മലയിൽ പല പ്രാവശ്യം അവരോട് ആവശ്യപ്പെട്ടിരുന്നു, മേക്കപ്പ് കുറയ്ക്കണമെന്ന്. ഇങ്ങനെ ഇടരുത്, അത് ശരിയല്ല എന്ന്.
കാരണം, നിങ്ങളൊരു രോഗിയാണ്. രോഗിയാണെന്ന് അറിഞ്ഞ സമയം മുതൽ മേക്കപ്പ് കുറയ്ക്കണം. പക്ഷേ അവർ അത് സമ്മതിച്ചില്ല. സത്യമായും ഇതുണ്ടായ കാര്യമാണ്. അല്ലെങ്കിൽ അവർക്കൊരു അവാർഡ് കിട്ടിയേനേ. മേക്കപ്പ് ഇല്ലാതെ അഭിനയിക്കണം എന്ന് പറഞ്ഞിട്ട് ഇവർ ജന്മം ചെയ്താൽ സമ്മതിക്കില്ലായിരുന്നു.
അവർക്കത് പിന്നീട് മനസിലായി. അവാർഡ് തള്ളപ്പെട്ടപ്പോൾ മനസിലായി. ഒരു കഥാപാത്രം ചെയ്യുമ്പോൾ അങ്ങനെയാണോ വേണ്ടേ. ഇത്രയും മക്കളുടെ അമ്മ. അസുഖം, അതും കാൻസർ. അവർക്ക് തന്നെ സ്വയം ബോധം വേണ്ടേ. അവർക്ക് അങ്ങനെയാണ് അത് നഷ്ടപ്പെട്ടത്. അവർക്ക് മികച്ച നടിക്കുള്ള അവാർഡ് കിട്ടേണ്ടതായിരുന്നു.
ചില ആർട്ടിസ്റ്റുകൾക്ക് അതുൾക്കൊള്ളാൻ പറ്റാത്തത് ആയിരിക്കും. അല്ലെങ്കിൽ ഇമേജിന് കോട്ടം തട്ടുമോ എന്ന് വല്ലതും തോന്നിയതായിരിക്കാം".- എംപയർ ടോക്സിനോട് പ്രേം പ്രകാശ് പറഞ്ഞു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Prem Prakash talks about Maadhavi's character in Akashadoothu.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'ആ സിനിമയ്ക്ക് ദേശീയ അവാർഡ് കിട്ടാതിരുന്നത് ഞാൻ ഡബ്ബ് ചെയ്യാതിരുന്നതിനാൽ; അതിലിപ്പോഴും ഖേദമുണ്ട്'

"ആകാശദൂതി'ൽ സീന ആന്റണിക്ക് പകരം വരേണ്ടിയിരുന്നത് മഞ്ജു വാര്യർ; അന്നത്തെ ആ ഫോട്ടോ ഇപ്പോഴും എന്റെ കയ്യിലുണ്ട്'


