വിറ്റുപോയത് മൂന്ന് കോടിയുടെ ടിക്കറ്റ്; കെജിഎഫിനേയും തകർത്ത് കിംഗ് ഓഫ് കൊത്ത, റെക്കോർഡ് പ്രീ ബുക്കിങ്
മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും മികച്ച തുകയാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ

മലയാളം കണ്ട ഏറ്റവും വലിയ റിലീസാണ് ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയ്ക്ക് ഒരുക്കിയിരിക്കുന്നത്. വിവിധ ഭാഷകളിലായി റിലീസാവുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പ്രീ ബുങ്കിങ് കണക്കുകളുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും മികച്ച തുകയാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
റിലീസിന് ഒരു ദിവസം മാത്രം അവശേഷിക്കേ മൂന്ന് കോടിയിൽ അധികം തുകയാണ് ചിത്രം നേടിയിരിക്കുന്നത്. 196810 ടിക്കറ്റുകളാണ് വിറ്റുപോയത്. ഇതിൽ നിന്ന് 2.97 കോടി രൂപ നേടി. കെജിഎഫ് 2വിനെ മലർത്തിയടിച്ചാണ് കിംഗ് ഓഫ് കൊത്തയുടെ മുന്നേറ്റം. കെജിഎഫ് 2 നേടിയ 2.93 കോടിയായിരുന്നു കേരളത്തിലെ ഏറ്റവും ഉയർന്ന പ്രി സെയിൽ ബിസിനസ്.
RECORD ALERT :#KingOfKotha generates the highest Pre-Sales ever at Kerala boxoffice with pre-sales almost touching 3 Cr with 11 hours still to go.
â Friday Matinee (@VRFridayMatinee) August 23, 2023
Shows Tracked: 1613
Tickets Sold : 196810
Gross : 2.97 Cr#KGFChapter2 's 2.93 Cr is done and dusted. pic.twitter.com/7aeWzAmUDu
കേരളത്തിൽ മാത്രം അഞ്ഞൂറിൽപരം സ്‌ക്രീനിൽ എത്തുന്ന ചിത്രം അൻപതിലേറെ രാജ്യങ്ങളിൽ 2500 സ്‌ക്രീനുകളിൽ റിലീസാകും. സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രത്തിൽ ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അബുജാക്ഷന്റെ ഭര്‍ത്താവ്



