
നയന്‍താര നിര്‍മ്മിച്ച 'കൂഴങ്ങള്‍' ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് എന്‍ട്രി
നയന്‍താര നിര്‍മ്മിച്ച ചിത്രം 'കൂഴങ്ങള്‍' ഓസ്കര് പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി

കൊല്‍ക്കത്ത: നയന്‍താര നിര്‍മ്മിച്ച ചിത്രം 'കൂഴങ്ങള്‍' ഓസ്കര് പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. തമിഴ് ചിത്രമായ 'കൂഴങ്ങള്‍' സംവിധാനം ചെയ്തിരിക്കുന്നത് പി എസ് വിനോദ് രാജാണ്. സെലക്ഷന് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാജി എന്‍ കരുണ്‍ ആണ് പ്രഖ്യാപനം നടത്തിയത്. 2022 മാര്‍ച്ച് 27നാണ് ഓസ്കര് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്.
വീടുവിട്ടിറങ്ങിയ അമ്മയെ തിരികെ കൊണ്ടുവരാനുള്ള ഒരുകുട്ടിയുടെയും അവന്റെ മദ്യപാനിയായ അച്ഛന്റെയും യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിനോദ് രാജിന്റെ ആദ്യ ചിത്രമാണ് കൂഴങ്ങള്‍.
തന്റെ കുടുംബത്തില്‍ തന്നെ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് വിനോദ് രാജ് സിനിമയാക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ചിത്രം ശ്രദ്ധ നേടിയിട്ടുണ്ട്.
ഓസ്കര് എന്‍ട്രിയിലേക്കുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ മലയാളത്തില്‍ നിന്നുള്ള നായാട്ട്, തമിഴ് ചിത്രം മണ്ടേല, ഹിന്ദി ചിത്രം സര്‍ദാര്‍ ഉദ്ദം എന്നിവയും ഇടംനേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും
'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍


