
'ചോദ്യ പേപ്പർ ചോർച്ചയുടെ മാസ്റ്റർ ആയിരുന്നു കോൺഗ്രസുകാർ; ചരിത്രം പഠിച്ചാൽ പ്രശ്നം തീരും' - വിഡിയോ
പ്രതിഷേധിക്കാം അതിന് യാതൊരു തെറ്റുമില്ല. പ്രതിഷേധിക്കണം.

ചോദ്യ പേപ്പർ ചോർച്ചയുടെ മാസ്റ്റർമാരായിരുന്നു കോൺഗ്രസുകാരെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. പ്രതിഷേധിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും അതിന്റെ റൂട്ട് മാറുമ്പോഴാണ് പ്രശ്നമുണ്ടാകുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ചോദ്യ പേപ്പർ ലീക്ക് ചെയ്യുന്നു. തെറ്റാണോ എന്ന് ചോദിച്ചാൽ തെറ്റാണ്. പക്ഷേ ഇതാദ്യമായിട്ടാണോ ഭാരതത്തിൽ സംഭവിക്കുന്നത്?. എന്നുവച്ച് സംഭവിച്ചതിനെ ന്യായീകരിക്കുകയല്ല. നമ്മളെല്ലാവരും കുറച്ചു ചരിത്രം പഠിച്ചാൽ പ്രശ്നം തീരും. ചരിത്രം താല്പര്യമില്ലാതെ വരുമ്പോഴാണ് പറ്റുന്നത്. ചോദ്യ പേപ്പർ ചോർച്ചയുടെ മാസ്റ്റർ ആയിരുന്നു കോൺഗ്രസുകാർ.
അതിൽ തന്നെ പലതും വെളിയിൽ വന്നിട്ടുണ്ട്. അന്ന് ഈ മൻമോഹൻ സിങ് രാജിവച്ചോ ?. രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അങ്ങനെ ആരെങ്കിലും വായ തുറന്നോ ?. ഇല്ല. അന്നിതൊക്കെ നിസാരമായിട്ട് തള്ളിക്കളഞ്ഞു കൊണ്ടിരുന്നു. ആദ്യം കുറച്ചു പിള്ളേർ അവിടെ വന്നു. കോക്രോച്ച് പാർട്ടി എന്ന് പറഞ്ഞ് കുറച്ചു പേർ അവിടെ വരുന്നു. അവർ പറയുന്നു നീറ്റ് ആണ് വിഷയം.
കുറച്ചു കഴിഞ്ഞപ്പോൾ നീറ്റ് മാറി രാം മന്ദിറായി. കുറച്ചു കഴിഞ്ഞപ്പോൾ ആർഎസ്എസ് ആയി. പിന്നെ ബിജെപിയായി. പിന്നെ പറഞ്ഞു, പ്രധാൻ മാത്രം പോരാ പ്രധാനമന്ത്രി രാജി വയ്ക്കണം. ഒരാളെ പ്രശ്നത്തിൽ നിന്ന് മാറ്റി കൊടുത്താൽ പിന്നെ അടുത്ത ഡിമാൻഡുമായിട്ട് വരും. പ്രതിഷേധിക്കാം അതിന് യാതൊരു തെറ്റുമില്ല. പ്രതിഷേധിക്കണം.
കാരണം എന്താണെന്നു വച്ചാൽ പ്രതിപക്ഷവും കൂടി ശക്തമല്ലെങ്കിൽ ഭരണപക്ഷം പരാജയമായി പോകും. അതിനോടൊക്കെ നമുക്ക് പൂർണ യോജിപ്പാണ്. ഈ പ്രതിഷേധം റൂട്ട് മാറുന്നു. റൂട്ട് മാറുമ്പോഴാണ് പ്രശ്നം വരുന്നത്".- കൃഷ്ണകുമാർ പറഞ്ഞു.
ചോദ്യ പേപ്പർ ചോർച്ചയിൽ കുറ്റം ചെയ്തവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവർ അതിന്റെ ഉത്തരവാദികളാണെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. "ഒരു തെറ്റ് നടന്നു. ഇനി ഇത് ആവർത്തിക്കുന്നില്ല എന്ന് പറയുന്നുണ്ടോ ?. ഇല്ല. ഇത് ആവർത്തിക്കപ്പെടും. മറ്റൊരു രീതിയിലായിരിക്കും". - കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Krishna Kumar opens up about CJP Protest and neet question paper leak.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




