'എനിക്ക് കള്ളൊഴിച്ചു തന്നത് പോലെ; നാളിതുവരെ കള്ളം പറഞ്ഞു ജീവിച്ചിട്ടില്ല'; അതുൽ വ്ലോ​ഗ്സിനെതിരെ ലക്ഷ്മി പ്രിയ

അറിഞ്ഞോ അറിയാതെയോ ഒരാളുടെയും നാശത്തിന് കാരണമായിട്ടില്ല.

Lakshmi Priya, Athul
Lakshmi Priya, Athulഫെയ്സ്ബുക്ക്
Edited by :Hima Prakash
Last Updated :18 ജൂൺ 2026, 8:59 am IST

യൂട്യൂബർ അതുൽ വ്ലോ​ഗ്സിനെതിരെ രൂക്ഷ മറുപടിയുമായി നടി ലക്ഷ്മി പ്രിയ. നടി പലപ്പോഴും മദ്യപിച്ച് ലക്കുകെട്ടാണ് പെരുമാറാറുള്ളതെന്നും സ്വന്തം സ്വാധീനവും പിടിപാടും ഉപയോ​ഗിച്ച് പലരെയും ഭീഷണിപ്പെടുത്തുന്ന ​ഗുണ്ടായിസമാണ് അവർ കാണിക്കുന്നതെന്നും അതുൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ലക്ഷ്മി പ്രിയ പ്രതികരിച്ചത്.

എന്നെക്കുറിച്ച് എന്റെ വീട്ടിൽ വന്നു നിന്ന് കണ്ടത് പോലെയാണ് പോസ്റ്റെന്ന് പറഞ്ഞ ലക്ഷ്മി പ്രിയ, ഈ വൈരാഗ്യത്തിന് കാരണം എന്താണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നാളെ മൊഴി നൽകുമെന്നും പറയുന്നു.

"എന്നെക്കുറിച്ച് എന്റെ വീട്ടിൽ വന്നു നിന്ന് കണ്ടത് പോലെ, എനിക്ക് കള്ളൊഴിച്ചു തന്നത് പോലെ പോസ്റ്റ്‌ ഇടുമ്പോൾ ഞാനും ഒരു പരസ്യം കൊടുക്കണമല്ലോ ?. വായിച്ചു നോക്കിയിട്ട് നിങ്ങൾക്കുള്ള അഭിപ്രായം നിങ്ങൾക്കും രേഖപ്പെടുത്താം. ഒരു കാര്യം ഞാൻ തീർത്തു പറയാം. എനിക്ക് നിങ്ങൾ കാണുന്ന അഹങ്കാരം, അത് അഹങ്കാരമല്ല, എന്റെ ആത്മവിശ്വാസമാണ്. എന്റെ പിന്നിൽ അല്ല ആളുള്ളത്. മുന്നിൽ ആണ്.

ഈശ്വരൻ ആണ് മുന്നേ നടന്ന് എന്നെ നയിക്കുന്ന ശക്തി. പിന്നെ, നെറികേടുകൾ പറഞ്ഞ് അരി വാങ്ങുന്ന പരമൻമാരോട്, വളയ്ക്കാം പക്ഷേ ഒടിക്കരുത്. നാളെ വൈകുന്നേരം ഞാൻ ഒരു സ്റ്റേറ്റ്മെന്റ് പുറത്ത് വിടും. എന്താണ് എന്നോട് ഈ വൈരാഗ്യത്തിന് കാരണം എന്ന്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ലക്ഷ്മി പ്രിയ എന്ന ഞാൻ കൊടുക്കുന്ന മൊഴിയാണ്. ഇതേ മൊഴി തൃക്കാക്കര എസിപി മനോജ്‌ സാറിനും കൊടുത്തിട്ടുണ്ട്. പൊതുജന താത്പര്യാർത്ഥo ലക്ഷ്മി പ്രിയ എന്ന ഞാൻ നാളെ അതങ്ങ് പുറത്ത് വിടും. നാളിതുവരെ കള്ളം പറഞ്ഞു ജീവിച്ചിട്ടില്ല. ഒരാളെയും വഞ്ചിച്ചിട്ടില്ല.

അറിഞ്ഞോ അറിയാതെയോ ഒരാളുടെയും നാശത്തിന് കാരണമായിട്ടില്ല. പക്ഷേ അപ്രിയ സത്യങ്ങൾ മൂടി വച്ചും ജീവനേക്കാൾ ഏറെ മറ്റുള്ളവരെ സ്നേഹിച്ചും ഒരുപാട് പണി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇനി അതിന് മനസില്ല. സത്യമേവ ജയതേ ധർമ്മമേവ ജയതേ"- ലക്ഷ്മി പ്രിയ കുറിച്ചു.

News Now

Summary

Lakshmi Priya against Athul Vlogs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics