അരമനയുടെ തിണ്ണനിരങ്ങാന്‍ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവര്‍ ബിജെപിയെ പിന്തുണയ്ക്കില്ല: ലക്ഷ്മി പ്രിയ

'പകരം ഹിന്ദു കമ്മ്യൂണിറ്റി നേതാക്കളെ കാണുക'

Lakshmi Priya
Lakshmi Priya
Last Updated :5 May 2026, 10:55 am IST

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രതികരണവുമായി നടി ലക്ഷ്മി പ്രിയ. ബിജെപി നേതാക്കളോടായി അരമനയുടെ തിണ്ണ നിരങ്ങാന്‍ ഇനിയെങ്കിലും പോവരുതെന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. എത്ര ചേര്‍ത്ത് പിടിച്ചാലും ഉരുട്ടിക്കൊടുത്താലും അവര്‍ ബിജെപിയെ പിന്തുണയ്ക്കില്ലെന്നാണ് താരം പറയുന്നത്.

നേരത്തെ എന്‍ഡിഎയുടെ പെരുമ്പാവൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി ലക്ഷ്മിപ്രിയയെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്നത് വന്നതെ പിന്മാറേണ്ടി വരികയായിരുന്നു. പകരം ജിബി പാത്തിക്കല്‍ സ്ഥാനാര്‍ത്ഥിയായി. എന്നാല്‍ പെരുമ്പാവൂരിലെ ജനവിധി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മനോജ് മൂത്തേടനൊപ്പമായിരുന്നു. ലക്ഷ്മി പ്രിയയുടെ വാക്കുകളിലേക്ക്:

ഇനിയെങ്കിലും അച്ചന്‍മാരുടെ അരമനയുടെ തിണ്ണനിരങ്ങാന്‍ ബിജെപി നേതാക്കള്‍ പോകരുത്. എത്ര ചേര്‍ത്ത് പിടിച്ചാലും ഉരുട്ടി കൊടുത്താലും അവര്‍ ബിജെപിയെ പിന്തുണയ്ക്കില്ല. അനൂപ് ആന്റണി, ഷോണ്‍ ജോര്‍ജ്, പി സി ജോര്‍ജ് ഇവരുടെ പരാജയം വ്യക്തമാക്കുന്നത് അതാണ്.

പകരം ഹിന്ദു കമ്മ്യൂണിറ്റി നേതാക്കളെ കാണുക. ഹിന്ദു മഹാസഭ, ബ്രാഹ്മണ സഭ, വിശ്വകര്‍മ്മ സഭ, ഗണക സഭ, ചടട, ടചഉജ, കെ പി എം എസ് തുടങ്ങി എല്ലാ ഹിന്ദു സമാജങ്ങളെയും ചേര്‍ത്തു പിടിക്കുക. അവര്‍ക്ക് അടിസ്ഥാന ജീവിത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി കൊടുക്കുക. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്തുക. പെന്‍ഷനും മരുന്നിനുള്ള സംവിധാനവും ഉണ്ടാക്കി കൊടുക്കുക. വോട്ടൊക്കെ താനേ പോന്നോളും.

മുസ്ലിം ലീഗും എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയും മതേതര പാര്‍ട്ടി ആണെങ്കില്‍ ഭാരതീയ ജനതാ പാര്‍ട്ടിയും മതേതര പാര്‍ട്ടിയാണ്. ഇണ്ടി മുന്നണിയില്‍ ഇവര്‍ പതിനൊന്നും എല്‍ ഡി എഫ് മുന്നണിയില്‍ ബാക്കി പതിനൊന്നു കക്ഷികളും ഒരുമിച്ച് ചേരും. അതുകൊണ്ട് സമാജത്തെ ചേര്‍ത്ത് പിടിയ്ക്കാന്‍ ബിജെപി നേതൃത്വത്തിന് കഴിയണം. ബാക്കി ആരെയും പ്രീണിപ്പിക്കാന്‍ പോകരുത്. സമാജത്തിന്റെ ഏകീകരണം ഉറപ്പ് വരുത്തുക.

News Now

Summary

Lakshmi Priya reacts to Kerala assembly election results.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics