വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്​ ഏറെനാളായി ചികിത്സയിലായിരുന്നു

ലളിത ഹെൻറി ജോൺ, ജെസി ഡാനിയല്‍/ ഫേയ്‌സ്ബുക്ക്‌
Last Updated :20 January 2024, 8:34 am IST

News Now

മലയാള സിനിമയുടെ പിതാവ്​ ജെ.സി. ഡാനിയേലിന്റെ ഇളയമകൾ ലളിത ഹെൻറി ജോൺ അന്തരിച്ചു. 89 വയസായിരുന്നു. വ്യാഴാഴ്ച രാത്രി 10.30 ഓടെ വഴുതക്കാടുള്ള വസതിയിലായിരുന്നു അന്ത്യം.

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്​ ഏറെനാളായി ചികിത്സയിലായിരുന്നു.  പരേതനായ ഹെൻറി ജോണാണ് ഭർത്താവ്. ജോൺ സെൽവനാഥൻ, സാമുവൽ ആരോൺ, ജോസി റെ എന്നിവർ മക്കളാണ്.

കേരളത്തിലെ ആദ്യത്തെ സിനിമ സംവിധായകനാണ് ജെസി ഡാനിയല്‍. വിഗതകുമാരനാണ് ആദ്ദേഹത്തിന്റെ ആദ്യ ചിത്രം. ജെസി ഡാനിയലിന്റെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയിഡ് വലിയ ശ്രദ്ധ നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates