
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ചെന്നൈ: നടന് ഡാനിയല് ബാലാജിയുടെ അപ്രതീക്ഷിത വിയോഗം തമിഴ്സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു 48കാരനായ ഡാനിയല് ബാലാജിയുടെ അന്ത്യം. രണ്ടു പേരുടെ ജീവിതത്തില് വെളിച്ചം പകര്ന്നുകൊണ്ടാണ് ബാലാജി വിടപറഞ്ഞത്.
WHAT TO READ NEXT

നടന് ഡാനിയൽ ബാലാജി അന്തരിച്ചു
താരത്തിന്റെ അവസാന ആഗ്രഹമായി അദ്ദേഹത്തിന്റെ കണ്ണുകള് ദാനം ചെയ്തിരിക്കുകയാണ്. നേത്രദാനം നടത്തുമെന്ന് താരം പ്രതിജ്ഞയെടുത്തിരുന്നു. ഇത് പ്രകാരമാണ് താരത്തിന്റെ കണ്ണുകള്ക്ക് ജീവന്പകരാന് തീരുമാനിച്ചത്.
ഇന്നലെ രാത്രിയോടെയാണ് താരത്തിന് ഹൃദയാഘാതം സംഭവിക്കുന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില മോശമാവുകയായിരുന്നു. പിന്നാലെ വീണ്ടും ഹൃദയാഘാതമുണ്ടായതാണ് മരണകാരണമായത്. ചെന്നൈ പുരസൈവക്കത്തെ വീട്ടിലാണ് മൃതദേഹം പൊതുദര്ശനത്തിന് വെച്ചിരിക്കുന്നത്. ഇന്ന് വൈകിട്ടാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
തമിഴ് സിനിമാമേഖലയിലെ പ്രമുഖര് അടക്കം നിരവധി പേരാണ് ഡാനിയല് ബാലാജിക്ക് അനുശോചനം അറിയിച്ചത്. സംവിധായകരായ ഗൗതം മേനോന്, അമീര്, വെട്രി മാരന് എന്നിവര് നേരിട്ടെത്തി അന്തിമോപചാരം അര്പ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



