'ത​ഗ് ലൈഫും' ​'ഗുഡ് വൈഫും' ഒടിടിയിലേക്ക്; കാണാം പുത്തൻ ഒടിടി റിലീസുകൾ

ഈ മാസം കൈ നിറയെ ചിത്രങ്ങളാണ് ഒടിടിയിൽ നിങ്ങളെ കാത്തിരിക്കുന്നത്.

New OTT Releases
പുത്തൻ ഒടിടി റിലീസുകൾ (New OTT Releases)ഇൻസ്റ്റ​ഗ്രാം
Last Updated :1 July 2025, 11:51 am IST
Edited by :Hima Prakash

തിരക്കുകളെല്ലാം മാറ്റിവച്ച് ഫ്രീ ആയി ഇരുന്ന് സിനിമകൾ കാണാൻ ആ​ഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. പല ഉദ്ദേശ്യങ്ങളിൽ സിനിമ കാണുന്നവരായിരിക്കും ഭൂരിഭാ​ഗവും. ചിലർ പല ഭാഷകളിലുള്ള, പല ഴോണറുകളിലുള്ള സിനിമകൾ തേടി പിടിച്ച് കാണാൻ ഇഷ്ടപ്പെടുമ്പോൾ മറ്റു ചിലരാകട്ടെ ഏതെങ്കിലും ഒരു ഭാഷയിൽ മാത്രം ഒതുങ്ങി കൂടുന്നവരായിരിക്കും.

ഒടിടിയിലേക്ക് വന്നാൽ നമ്മുടെ താല്പര്യത്തിന് അനുസരിച്ച് ഇഷ്ടം പോലെ സിനിമകൾ കാണാനാകും. ഈ മാസം കൈ നിറയെ ചിത്രങ്ങളാണ് ഒടിടിയിൽ നിങ്ങളെ കാത്തിരിക്കുന്നത്. ഏതൊക്കെയാണ് ഒടിടിയിലെ പുത്തൻ റിലീസുകൾ എന്ന് നോക്കിയാലോ.

1ഗുഡ് വൈഫ്

ഗുഡ് വൈഫ്

ഗുഡ് വൈഫ്

ഇൻസ്റ്റ​ഗ്രാം

ശക്തയായ ഓരോ സ്ത്രീയുടെയും പിന്നിൽ പറയാൻ കാത്തിരിക്കുന്ന ഒരു കഥയുണ്ട്- എന്ന ടാ​ഗ്‌ലൈനോടെ പ്രേക്ഷകരിലേക്കെത്തുന്ന സീരിസ് ആണ് ​ഗുഡ് വൈഫ്. പ്രിയ മണിയാണ് ചിത്രത്തിൽ നായികയാകുന്നത്. പ്രിയയുടെ ആദ്യത്തെ തമിഴ് ഒടിടി സീരിസ് കൂടിയാണിത്. പ്രശസ്ത അമേരിക്കൻ ടിവി ഷോ 'ദ് ഗുഡ് വൈഫിന്റെ' ഔദ്യോഗിക അഡാപ്റ്റേഷനാണ് ഈ സീരിസ്. രേവതിയാണ് സീരിസ് സംവിധാനം ചെയ്യുന്നത്. ജൂലൈ 4 ന് ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിൽ ഈ സീരിസ് ലഭ്യമാകും. സമ്പത്ത് രാജ്, ആരി അർജുനൻ, അമൃത ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

2ഉപ്പു കപ്പുറമ്പു

ഉപ്പു കപ്പുറമ്പു

ഉപ്പു കപ്പുറമ്പു

ഇൻസ്റ്റ​ഗ്രാം

കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രമാണ് ഉപ്പു കപ്പുറമ്പു. ഒടിടിയിലേക്ക് നേരിട്ട് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തിന്റെ റിലീസ് ജൂലൈ നാലിനാണ്. കീര്‍ത്തിക്കൊപ്പം സുഹാസും നിര്‍ണായക കഥാപാത്രമായുണ്ട്. അനി ഐ വി ശശിയാണ് സംവിധാനം നിര്‍വഹിക്കുന്നത്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക.

3കാളിധർ ലാപതാ

കാളിധർ ലാപതാ

കാളിധർ ലാപതാ

ഇൻസ്റ്റ​ഗ്രാം

അഭിഷേക് ബച്ചൻ പ്രധാന വേഷത്തിലെത്തുന്ന ഫീൽ ​ഗുഡ് മൂവിയാണ് കാളിധർ ലാപതാ. മധുമിതയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സീ സ്റ്റുഡിയോസ്, എമ്മെ എന്റർടെയ്ൻമെന്റ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സീഷൻ അയ്യൂബ്, ബാലതാരം ദൈവിക് ഭ​ഗേല എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഓർമക്കുറവും ഒറ്റപ്പെടലും അനുഭവിക്കുന്ന ഒരു മധ്യവയസ്കന്റെ കഥയാണ് ചിത്രം പറയുന്നത്. ജൂലൈ നാലിന് സീ5 ലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

4ദ് ഹണ്ട്: ദ് രാജീവ് ​ഗാന്ധി അസാസിനേഷൻ കേസ്

ദ് ഹണ്ട്: ദ് രാജീവ് ​ഗാന്ധി അസാസിനേഷൻ കേസ്

ദ് ഹണ്ട്: ദ് രാജീവ് ​ഗാന്ധി അസാസിനേഷൻ കേസ്

വിഡിയോ സ്ക്രീൻഷോട്ട്

രാജീവ് ​ഗാന്ധി വധക്കേസിനെ അടിസ്ഥാനമാക്കിയൊരുക്കിയിരിക്കുന്ന സീരിസ് ആണ് ദ് ഹണ്ട്: ദ് രാജീവ് ​ഗാന്ധി അസാസിനേഷൻ കേസ്. അനിരുദ്ധ്യ മിത്ര എഴുതിയ '90 ഡെയ്സ്: ദ് ട്രൂ സ്റ്റോറി ഓഫ് ദ് ഹണ്ട് ഫോർ രാജീവ് ​ഗാന്ധി അസാസിൻസ്' എന്ന ബുക്കിനെ അടിസ്ഥാനമാക്കിയാണ് സീരിസ് ഒരുക്കിയിരിക്കുന്നത്. നാ​ഗേഷ് കുകുനൂർ സംവിധാനം ചെയ്ത ചിത്രം ജൂലൈ നാലിന് സോണി ലിവിൽ സ്ട്രീമിങ് ആരംഭിക്കും.

5സർസമീൻ

സർസമീൻ

സർസമീൻ

ഇൻസ്റ്റ​ഗ്രാം

പൃഥ്വിരാജും കജോളും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് സർസമീൻ. നടൻ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. കയോസി ഇറാനി സംവിധാനം ചെയ്യുന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായാണ് പ്രേക്ഷകരിലേക്കെത്തുക. ജൂലൈ 25ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് തുടങ്ങും.

6മൻഡാല മർഡേഴ്സ്

മൻഡാല മർഡേഴ്സ്

മൻഡാല മർഡേഴ്സ്

ഇൻസ്റ്റ​ഗ്രാം

​ഗോപി പുത്രൻ സംവിധാനം ചെയ്യുന്ന സീരിസാണ് മൻഡാല മർഡേഴ്സ്. വാണി കപൂർ, സുർവീൻ ചൗള, സാമി ജോനാസ് എന്നിവരാണ് സീരിസിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ജൂലൈ 25 ന് നെറ്റ്ഫ്ലിക്സിലൂടെ സീരിസ് സ്ട്രീം ചെയ്തു തുടങ്ങും.

7ത​ഗ് ലൈഫ്

ത​ഗ് ലൈഫ്

ത​ഗ് ലൈഫ്

ഇൻസ്റ്റ​ഗ്രാം

കമൽ ഹാസൻ വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തിയ ചിത്രമാണ് തഗ് ലൈഫ്. തൃഷയാണ് ചിത്രത്തിൽ നായികയായെത്തിയത്. ചിമ്പുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ജൂലൈ മൂന്നിന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates