'ദുരിതകാലത്ത് ഒപ്പം നിന്നു പകർന്ന ധൈര്യം മലയാളികൾക്ക് മറക്കാനാവില്ല'

പിണറായി വിജയൻ, റോഷൻ ആൻഡ്രൂസ്/ ഫയൽ ചിത്രം
Last Updated :20 January 2024, 8:34 am IST

News Now

തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ഇടതു മുന്നണിക്ക് പ്രശംസയുമായി സംവിധായകൻ റോഷൻ ആൻഡ്രൂസ്. ഫേയ്സ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം സന്തോഷം പങ്കുവെച്ചത്. ദുരിതകാലത്ത് ഒപ്പം നിന്നു പകർന്ന ധൈര്യം മലയാളികൾക്ക് മറക്കാനാവില്ലെന്നും അദ്ധ്വാനിക്കുന്നവന്റെ  തത്വശാസ്ത്രത്തെ തോൽപ്പിക്കാനാവില്ലെന്നും റോഷൻ കുറിക്കുന്നു. 

റോഷന്റെ കുറിപ്പ് 

അഭിനന്ദനങ്ങൾ

അറിയാമായിരുന്നു..... പേമാരിയിൽ മങ്ങുന്ന നിറമല്ല ചുവപ്പെന്ന്.

അറിയാമായിരുന്നു.... അദ്ധ്വാനിക്കുന്നവന്റെ  തത്വശാസ്ത്രത്തെ തോൽപ്പിക്കാനാവില്ലെന്ന്

അറിയാമായിരുന്നു..... മലയാളിക്ക്  മറക്കാവുന്നതല്ല ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോൾ ഒപ്പം നിന്ന് പകർന്ന ധൈര്യമെന്ന്

അറിയാമായിരുന്നു.... സാരഥിയുടെ കരങ്ങളിൽ തേര് സുരക്ഷിതമെന്ന്

അറിയാമായിരുന്നു... ഈ ചെങ്കോട്ടയുടെ കരുത്ത്
ഈ കൊടിയടയാളത്തിലെ സത്യം

ഈ ചുവപ്പൻ വിജയം!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates