
'എന്തിനാണ് ഇത്ര തിടുക്കം'; ലോക ഉടൻ ഒടിടിയിലേക്ക് ഇല്ലെന്ന് ദുൽഖർ
ലോക ഉടനെ ഒടിടിയിലേക്കില്ലെന്ന് ദുൽഖർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ബോക്സോഫീസിൽ വിജയക്കുതിപ്പ് തുടരുകയാണ് ലോക ചാപ്റ്റർ 1: ചന്ദ്ര. കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തിയ ചിത്രം നിർമിച്ചിരിക്കുന്ന വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ്. കേരളത്തിന് പുറത്തും വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന ചരിത്ര നേട്ടവും ലോക നേടിക്കഴിഞ്ഞു.
ഇപ്പോഴും ഹൗസ് ഫുൾ ആയാണ് ലോക മിക്ക തിയറ്ററുകളിലും പ്രദർശിപ്പിക്കുന്നത്. ഇതിനിടെ ചിത്രം അധികം വൈകാതെ ഒടിടിയിലേക്ക് എത്തുമെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത നൽകിയിരിക്കുയാണ് ദുൽഖർ.
ലോക ഉടനെ ഒടിടിയിലേക്കില്ലെന്ന് ദുൽഖർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 'ലോക അടുത്തൊന്നും ഒടിടിയിൽ വരില്ല. വ്യാജ വാർത്തകൾ അവഗണിക്കാനും ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കാനും' ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ദുൽഖർ പറഞ്ഞു.
WHAT TO READ NEXT

'അച്ഛനെ ഓർത്ത് എന്നും അഭിമാനം'; ആശംസയുമായി വിസ്മയ മോഹൻലാൽ
അഞ്ച് ഭാഗങ്ങളുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായാണ് ലോക എത്തിയിരിക്കുന്നത്. അഞ്ചു ഭാഗങ്ങൾ ഉണ്ടാവും ചിത്രത്തിനെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. മലയാളികൾക്കെല്ലാം സുപരിചിതമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലോക ഒരുക്കിയത്.
നസ്‌ലിൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവരാണ് ലോകയിലെ ശ്രദ്ധേയമായ മുഖങ്ങൾ. അടുത്ത ഭാഗം ടൊവിനോയെ കേന്ദ്ര കഥാപാത്രമാക്കിയാകും ചിത്രമൊരുക്കുക എന്നും അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ചന്ദ്രയിൽ ദുൽഖർ സൽമാനും ടൊവിനോയും അതിഥി വേഷത്തിലെത്തിയിരുന്നു. അതേസമയം വിദേശ ബോക്സോഫീസിലും ചിത്രം മികച്ച കളക്ഷൻ നേടിയിരുന്നു.
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

Summary
Cinema News: Lokah Chapter 1: Chandra is not coming to OTT anytime soon says Dulquer.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കല്യാണം അഹാനയുടെയും നിമിഷിന്റെയും ആയിരുന്നെങ്കിലും, സോഷ്യൽ മീഡിയ തൂക്കിയത് ദുൽഖർ തന്നെ; വൈറലായി ചിത്രങ്ങൾ

ദുൽഖർ പട്ടിപ്പണിയെടുത്ത് ഉണ്ടാക്കിയതാണ് ഫാൻബേസ് | Antony Varghese | Nahas Hidhayath

