
പ്രദീപ് രംഗനാഥന്റെ 'ലവ് ഇൻഷുറൻസ് കമ്പനി' ഒടിടിയിലേക്ക്; എവിടെ കാണാം
കേരളത്തിൽ എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.

പ്രദീപ് രംഗനാഥൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ലവ് ഇൻഷുറൻസ് കമ്പനി. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ദിനം മുതൽ തന്നെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നിലവില്‍ ആഗോള ബോക്സ് ഓഫീസില്‍ 70 കോടി രൂപയിലധികം ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രം കേരളത്തിൽ എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.
ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. കൃതി ഷെട്ടിയാണ് ചിത്രത്തിൽ നായികയായെത്തിയത്. നയൻതാരയുടെ റൗഡി പിക്ചേഴ്സും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിക്കുന്നത്. ഇപ്പോഴിതാ ലവ് ഇൻഷുറൻസ് കമ്പനി ഒടിടി റിലീസിന്റെ അപ്ഡേറ്റുകൾ പുറത്തുവന്നിരിക്കുകയാണ്.
ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത് എന്നാണ് റിപ്പോർട്ട്. മേയിൽ തന്നെ സ്ട്രീമിങ് ആരംഭിക്കും എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. 'ലവ് ടുഡേ', 'ഡ്രാഗൺ', 'ഡ്യൂഡ്' എന്നീ ചിത്രങ്ങൾ തുടർച്ചയായി 100 കോടി ക്ലബിൽ എത്തിച്ച പ്രദീപ് രംഗനാഥൻ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ വിജയം നേടി നിൽക്കുമ്പോഴാണ് ലവ് ഇൻഷുറൻസ് കമ്പനി പ്രദർശനത്തിന് എത്തിയത്.
എസ്ജെ സൂര്യ, മിഷ്കിൻ, സുനിൽ റെഡ്ഡി, സീമൻ, യോഗി ബാബു, ഗൗരി കിഷൻ എന്നിവരാണ് ലവ് ഇൻഷുറൻസ് കമ്പനിയിലെ മറ്റ് പ്രധാന താരങ്ങൾ. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Cinema News: Pradeep Ranganathan starrer Love Insurance Kompany OTT Release update.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




