'ഷിയാസിന്റെ പേരില്‍ രണ്ടാമത്തെ പീഡന കേസാണ്, കിതാബ് അനുസരിച്ചു മാത്രമാണോ ജീവിക്കുന്നത്?': ലക്ഷ്മി പ്രിയ

ഇയാള്‍ എന്റെ സുഹൃത്ത് അല്ല . സ്റ്റാര്‍ മാജിക്ക് ഷോയില്‍ ഇയാള്‍ വരുമ്പോ എനിക്ക് ഇയാളെ അറിയില്ല

Shiyas Kareem, Lakshmi Priya
Shiyas Kareem, Lakshmi Priya
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :28 ഏപ്രിൽ 2026, 5:26 pm IST

ഷിയാസ് കരീമിനെതിരായ പീഡനക്കേസില്‍ പ്രതികരണവുമായി നടി ലക്ഷ്മി പ്രിയ. വാര്‍ത്ത പങ്കിട്ടു കൊണ്ട് ഷിയാസിനെ പരിഹസിക്കുകയായിരുന്നു ലക്ഷ്മി പ്രിയ. 'കിതാബില്‍ ഇത് പറഞ്ഞിട്ടുണ്ടോ ആവോ?' എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ പരിഹാസം. നേര്തതെ കിതാബില്‍ പറഞ്ഞിട്ടുള്ളതിനാലാണ് പന്നി കഴിക്കാത്തതെന്ന് ഷിയാസ് പറഞ്ഞിരുന്നു. ഇതിനെയാണ് ലക്ഷ്മി പ്രിയ പരിഹസിക്കുന്നത്.

പിന്നാലെ ഷിയാസിനെതിരെ പോസ്റ്റുമായി എത്തുകയും ചെയ്തു ലക്ഷ്മി പ്രിയ. ഇയാളുടെ പേരില്‍ ഇപ്പോള്‍ രണ്ടാമത്തെ പീഡന കേസ് ആണ്. കിതാബ് അനുസരിച്ചു മാത്രമാണോ അപ്പോ ഇയാള്‍ ജീവിക്കുന്നത്? എന്നാണ് ലക്ഷ്മി പ്രിയ ചോദിക്കുന്നത്. ആ വാക്കുകളിലേക്ക്:

ഞാന്‍ ഷിയാസ് കരീമിന്റെ കിതാബ് പഠിച്ചിട്ടില്ല. അത് ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. എന്തു കാര്യവും പഠിക്കുന്നത് നല്ലതായതിനാല്‍ ആ കിതാബ് ഞാന്‍ പഠിയ്ക്കാത്തതില്‍ എനിക്ക് നിരാശയുണ്ട്. പഠിച്ചിരുന്നുവെങ്കില്‍ ഖുര്‍ആന്‍ എന്തു പറയുന്നു എന്ന് പറഞ്ഞു കൊണ്ട് ശ്രീ ആരിഫ് ഹുസൈന്‍ ജിയെപ്പോലെ എനിക്കും സമര്‍ത്ഥിക്കമായിരുന്നു. ഒരറിവും നിസാരമല്ല. ഇത് മലയാളത്തില്‍ അല്ലാത്തതിനാല്‍ ഇനി പഠിക്കാനും നിവര്‍ത്തിയില്ല. മലയാളം പരിഭാഷ താല്പ്പര്യമില്ല. കാരണം വ്യാഖ്യാനം വ്യാഖ്യാതാവിന്റെ മതം അഥവാ അഭിപ്രായം അനുസരിച്ചു വ്യത്യാസപ്പെട്ടേക്കാം.

ഉദാഹരണത്തിന് ഖുര്‍ആന്‍ അരച്ച് കലക്കി കുടിച്ച് പഠിച്ച എന്നെ വളര്‍ത്തിയ എന്റെ അച്ഛന്റെ അമ്മ, എന്റെ വാപ്പുമ്മ മരണം വരെയും പ്രസവിക്കുന്ന ഒരു ജീവിയുടെയും മാംസം ഭക്ഷിച്ചിരുന്നില്ല. അതായത് പ്രസവിക്കുന്ന മത്സ്യങ്ങള്‍ ആയ സ്രാവ്, തിരണ്ടി,കൂടാതെ പെണ്ണാട്, പശുവിന്‍ മാംസം എരുമയുടെ മാംസം ഇവ. എന്നോട് വാപ്പുമ്മ പറഞ്ഞിരുന്നത് ഖുര്‍ആന്‍ അത് അനുവദിക്കുന്നില്ല എന്നാണ്. എനിക്ക് സത്യത്തില്‍ ആ വിഷയത്തില്‍ ഖുര്‍ആന്‍ എന്തു പറയുന്നു എന്ന് അറിയില്ല.അവര്‍ എപ്പോഴും സാത്വിക ഭക്ഷണങ്ങളും ചെറിയ മത്സ്യങ്ങളും ശീലിച്ചു പോന്നിരുന്നു. അതുകൊണ്ട് തന്നെ അത്തരം ഭക്ഷണം ശീലിച്ചു പോന്ന എനിക്ക് വലിയ ജീവികളുടെ മാംസവും വലിയ മത്സ്യങ്ങളും ഭയമാണ്. അതിനാല്‍ വെജിറ്റേറിയന്‍ ആവാന്‍ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായില്ല. അപ്പോള്‍ ഭക്ഷണം എന്നത് ശീലമാണ്!

എന്നാല്‍ ഇതേ ഖുര്‍ആന്‍ ഒക്കെ പഠിച്ച എന്റെ ഉമ്മയുടെ വീട്ടില്‍ ചെന്നപ്പോള്‍ എന്റെ പ്രസവിച്ച് കിടക്കുന്ന മൂത്ത ചേച്ചിയ്ക്ക് കൊടുക്കാന്‍ എന്റെ ഉമ്മ ( എന്നെപ്പോലെ മോരും തൈരും മാത്രം കഴിയ്ക്കുന്ന എന്റെ ഉമ്മ ) ഒരു ഭീമാകാരന്‍ സ്രാവിനെ വൃത്തിയാക്കുന്നു. പ്രസവിക്കുന്ന ജീവിയെ പ്രസവിച്ച് കിടക്കുന്ന ഒരു സ്ത്രീയ്ക്ക് പാലുണ്ടാകാന്‍ നല്‍കുന്നു. ഞാന്‍ ഉമ്മയോട് ചോദിച്ചപ്പോള്‍ എന്റെ പച്ചക്കറി ഉമ്മ ഒഴികെ അവിടെയുള്ള എല്ലാവരും സ്രാവിനെ കഴിയ്ക്കുമത്രേ! ഞാന്‍ ഒന്നും മിണ്ടിയില്ല. ഖുര്‍ആന്‍ എന്തു പറയുന്നു എന്ന് അത് പഠിക്കാത്ത എനിക്ക് അറിയില്ലല്ലോ. അപ്പോ ഭക്ഷണം എന്നത് ശീലമാണ്!

ഈ പ്രസവിയ്ക്കുന്ന ജീവികളെ ഖുര്‍ആന്‍ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? അങ്ങനെ എങ്കില്‍ പശുവിന്‍ മാംസം നിങ്ങള്‍ ശരിക്കും കഴിക്കാറുണ്ടോ? അതോ ഞങ്ങള്‍ സങ്കികളോടുള്ള വാശി കൊണ്ട് പറയുന്നതാണോ എന്ന് നല്ല ഭാഷയില്‍ നിങ്ങള്‍ക്ക് കമെന്റ് ചെയ്യാം. അറിയാനുള്ള ആഗ്രഹം കൊണ്ടാണ്.എന്റെ അറിവില്‍ മെജോരിറ്റി മുസ്ലിംസും ബീഫ് എന്ന പേരില്‍ പശു അല്ല പോത്തിറച്ചി ആണ് കഴിക്കുന്നത്.

ഇനി ഷിയാസ് കരീം വിഷയത്തില്‍ ' ഇതും കിതാബില്‍ പറഞ്ഞിട്ടുണ്ടോ ' എന്ന് ചോദിക്കാന്‍ കാരണം കിതാബില്‍ പറഞ്ഞിട്ടുള്ളതിനാല്‍ അയാള്‍ പന്നി മാംസം കഴിക്കാറില്ല എന്നാണ്. ബീഫ് അഥവാ പശുവിന്‍ മാംസം കഴിക്കാത്ത എല്ലാവരും ബിജെപി ആവണം എന്നുണ്ടോ? പിന്നെ ഇയാളുടെ പേരില്‍ ഇപ്പോള്‍ രണ്ടാമത്തെ പീഡന കേസ് ആണ്. കിതാബ് അനുസരിച്ചു മാത്രമാണോ അപ്പോ ഇയാള്‍ ജീവിക്കുന്നത്?

ഇയാള്‍ എന്റെ സുഹൃത്ത് അല്ല . സ്റ്റാര്‍ മാജിക്ക് ഷോയില്‍ ഇയാള്‍ വരുമ്പോ എനിക്ക് ഇയാളെ അറിയില്ല. ഇയാള്‍ എത്തിയ സമയത്ത് ഞാന്‍ 4 വര്‍ഷം ചെയ്ത ഷോ ഞാന്‍ മതിയാക്കിയിരുന്നു. പറഞ്ഞു വന്നത് ജാതിയും മതവും ഭക്ഷണ ശീലവും രാഷ്ട്രീയവും സൗഹൃദവുമൊക്കെ വ്യക്തിപരമായ ചോയ്‌സ് ആണ്.അതിനെ കൂട്ടിക്കുഴയ്ക്കാതെ ഇരിക്കുക. ഓം ലോകാ : സമസ്താ : സുഖിനോ ഭവന്തു :

ന.ബി: എന്റെ വോട്ട് എവിടെ എവിടെ എന്ന് കരയുന്ന സൈബര്‍ ആങ്ങളമാര്‍ക്ക് 2024 ലെ വോട്ട് ചെയ്ത ഫോട്ടോ സുക്കര്‍ അണ്ണന്‍ ഓര്‍മ്മപ്പെടുത്തിയത് കാണിച്ചു തരുന്നു. ഡേയ് തൃപ്പൂണിത്തുറയില്‍ ഞാന്‍ പുതിയ വീട് വാങ്ങിയടെ. അഡ്രസ്സ് ചേഞ്ച് മൂലം ഞാന്‍ കൊടുത്ത രേഖകളുമായി ബന്ധപ്പെട്ട എന്തോ എറര്‍ മൂലം ഇത്തവണ വോട്ടില്ല. കൊള്ളാം അങ്ങ് തിരുവനന്തപുരത്ത് ഒരു പുരുഷന് സ്‌കാന്‍ ചെയ്തപ്പോള്‍ സ്‌കാന്‍ റിപ്പോര്‍ട്ടില്‍ ഗര്‍ഭപാത്രം ഉണ്ട് പോലും.ഇല്ലാത്ത ഗര്‍ഭ പാത്രം ഉണ്ടായതിലും വലുതല്ലല്ലോ ഉണ്ടായിരുന്ന വോട്ട് പോയത്. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി. നിങ്ങള്‍ ഇഷ്ടമുള്ള ഭക്ഷണം ഒക്കെ കഴിച്ചു സന്തോഷമായി ഇരിക്കൂ.

News Now

Summary

Lakshmi Priya reacts to Shiyas Kareem getting booked for sexual harrasment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates