
News Now
ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് അടൂരിലെ പാർട്ടി അംഗത്വമില്ലാത്ത ആഭ്യന്തര മന്ത്രി; എസ്എഫ്ഐ
മദ്യപിച്ചാൽ നല്ല ഉറക്കം കിട്ടും! ഉറക്കവും ചില മിഥ്യാധാരണകളും

ചിന്നക്കനാലിലെ ആനത്താര പുനഃസ്ഥാപിക്കൽ: മുഖ്യമന്ത്രിക്കെതിരെ ഡിസിസി പ്രസിഡന്റ്
'15 വര്‍ഷത്തിനിടെ ഏഴ് ദുരൂഹമരണങ്ങള്‍'; കൂടത്തില്‍ കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യസ്ഥന് അറസ്റ്റില്‍

ഓലത്തുമ്പത്തിരുന്നൂയലാടും.......
ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ
എന്റെ ബാല ഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ
വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ
എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമുത്തായ് പോയെടീ
ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ
പിള്ള ദോഷം കളയാന്‍ മൂളു പുള്ളോന് കുടമേ ഹോയ്
കുരുന്നു ചുണ്ടിലോ പരന്ന പാല് മണം
വയമ്പു നാവിലോ നുറുങ്ങു കൊഞ്ചലും
നുറുങ്ങു കൊഞ്ചലില്‍ നിറഞ്ഞൊരമ്മയും
ഒരമ്മ തന് മനം കുളിര്‍ന്ന ഹാസവും
ആനന്ദ തേനിമ്പ തേരില്‍ ഞാനീ
മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടെ
ഓലത്തത്തേ ഞാനും നിന്നോടൊപ്പം
ചാഞ്ചക്കം ചാഞ്ചക്കം ചാടിക്കോട്ടെ
പൂങ്കവിള് കിളുന്നില്‍ ഞാന്‍ ചാന്തു കൊണ്ടു ചാര്‍ത്തിടാം
എന്നുണ്ണിക്കെന്‍ ചൊല്ലും കണ്ണും കൊണ്ടാപത്തൊന്നേറ്റിടാതിടാന്‍
സംഗീതം - ഇളയരാജ
വരികള്‍ - ബിച്ചു തിരുമല
ആലാപനം - എസ് ജാനകി
ചിത്രം - പപ്പയുടെ സ്വന്തം അപ്പൂസ്
ആഴക്കടലിന്റെ...................
ആഴക്കടലിന്റെ അങ്ങേക്കരയിലായ്
നേരം വെളുക്കുന്ന മേട്ടില്‍
അമ്പിളിമാമനെ പോലെന്റെ മാറിലായ്
ഒട്ടിക്കിടക്കുന്ന മുത്തേ
കണ്ണിലായെണ്ണയൊഴിച്ചു കൊണ്ടെത്ര നാള്
കാത്തിരുന്നൂ ഞാനിരുട്ടില്
ഇന്നെന്റെ മണ്‍കുടില്‍ മുന്നിലേ തിണ്ണയില്‍
പൊന്നായ് മിനുങ്ങും വിളക്കേ
ആഴക്കടലിന്റെ അങ്ങേക്കരയിലായ്
നേരം വെളുക്കുന്ന മേട്ടില്‍
അമ്പിളിമാമനെ പോലെന്റെ മാറിലായ്
ഒട്ടിക്കിടക്കുന്ന മുത്തേ
സംഗീതം- വിദ്യാസാഗര്‍
വരികള്‍ -വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
എസ് ജാനകി
ചിത്രം - ചാന്ത്പൊട്ട്
ഉണ്ണിയാരാരിരോ തങ്കമാരാരിരോ.............
ഉണ്ണിയാരാരിരോ തങ്കമാരാരിരോ (2)
എന്റെ പിഞ്ചോമനപൂങ്കുരുന്നാരാരിരോ
കൊച്ചു പൊന്നുംകിനാവിന്റെ പൂമഞ്ചലില്‍
ഏഴു ലോകങ്ങളും കണ്ടു വാ... (ഉണ്ണിയാരാരിരോ..)
സ്വര്‍ണ്ണമാന്‍കൈകളും വര്‍ണ്ണമേഘങ്ങളും
നിന്റെ പേരോടുമാ സ്വപ്നലോകങ്ങളും (2)
കണ്ടു പുന്നാരമോന് നാളെയാളാകണം
നാടിന്നാരാധ്യനായ് നീ വളര്‍ന്നീടണം
ആരിരാരാരിരോ..
ജന്മസാഫല്യമേ നീയുറങ്ങോമനേ
എന്റെയാരോമലേ ആരിരോ...
സംഗീതം - എ ടി ഉമ്മര്‍
വരികള്‍ -ബിച്ചു തിരുമല
ആലാപനം -എസ് ജാനകി
ചിത്രം- അവളുടെ രാവുകള്‍
തങ്കം വേഗമുറങ്ങിയാലായിരം...............
തങ്കം വേഗമുറങ്ങിയാലായിരം
രാരീരാരോ രാരീരാരോ
രാരീരം രാരീരം രാരീരോ
തങ്കം വേഗമുറങ്ങിയാലായിരം
തങ്കക്കിനാവുകള്‍ കാണാം(തങ്കം... )
പണ്ടൊരു രാജ്യത്തെ രാജകുമാരന്റെ
പവിഴ സിംഹാസനം കാണാം (2)
മുത്തശ്ശിക്കഥയിലെ മുത്തിന്നു പോയൊരു
സുല്ത്താനെയുണ്ണിക്ക് കാണാം (2)
സുല്ത്താനെയുണ്ണിക്കു കാണാം (തങ്കം... )
അമ്പിളി മാമന്റെ മടിയിലിരിക്കണ
മാന്‍ പേട കുഞ്ഞിനെ കാണാം (2)
കാളിന്ദീ തീരത്തു ഗോക്കളെ മേക്കുന്ന
കാര്‍മുകില്‍ വര്ണനെ കാണാം (2)
കാര്‍മുകില്‍ വര്ണനെ കാണാം ( തങ്കം ... )
സംഗീതം- എം എസ് ബാബുരാജ്
വരികള്‍ - യൂസഫലി കേച്ചേരി
ആലാപനം - എസ് ജാനകി
ചിത്രം - ഉദ്യോഗസ്ഥ
മലര്‍ക്കൊടി പോലെ.................
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
മയങ്ങൂ..... നീ എന്‍ മടി മേലെ
അമ്പിളീ നിന്നെ പുല്കി അംബരം പൂകി ഞാന്‍ മേഘമായ് (2)
നിറസന്ധ്യയായ് ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്
ഉറങ്ങൂ... കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍
സംഗീതം- സലില്‍ ചൗധരി
വരികള്‍ - ശ്രീകുമാരന്‍ തമ്പി
ആലാപനം - എസ് ജാനകി
ചിത്രം - വിഷുക്കണി
Summary
Lullaby songs of s Janaki
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




