ഉർവശിയുടെ 'ആശ' ഒടിടിയിലേക്ക്; എവിടെ കാണാം
സഫർ സനൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഉർവശി കേന്ദ്ര കഥാപാത്രമായെത്തി ഏറെ പ്രശംസകളേറ്റു വാങ്ങിയ ചിത്രമാണ് 'ആശ'. ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. തിയറ്ററിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിനൊരുങ്ങുകയാണ്. സീ 5 മലയാളത്തിലൂടെ ഒക്ടോബര്‍ 16 മുതലാണ് ചിത്രം സ്‍ട്രീമിങ് ആരംഭിക്കുക.
സഫർ സനൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിൽ മറ്റൊരു കഥാപാത്രമായെത്തി. വിജയരാഘവൻ, ശാരി, ജോയ് മാത്യു, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ആകസ്‌മികമായുണ്ടാകുന്ന ഒരു അപകടവും തുടർന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിച്ചിരിക്കുന്നത്. ജോജു ജോർജ്ജും രമേഷ് ഗിരിജയും സഫർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: ഗോവിന്ദ് വസന്ത.
News Now
ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

Summary
Urvashi hit movie Aasha OTT Release date out.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





