മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് നേടി

പിറൈസൂദന്‍
Last Updated :20 January 2024, 8:49 am IST

News Now

പ്രമുഖ ഗാനരചയിതാവും കവിയുമായ പിറൈസൂദന്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. മകനാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. 

എം എസ് വിശ്വനാഥന്‍, ഇളയരാജ, എ ആര്‍ റഹ്മാന്‍ തുടങ്ങി നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പിറൈസൂദന്‍ 1985ലാണ് സിനിമയില്‍ ആദ്യ ഗാനം രചിച്ചത്. ആര്‍ സി സതി സംവിധാനം ചെയ്ത സിറൈ ആയിരുന്നു ചിത്രം. പിന്നീട് 35 വര്‍ഷത്തോളം സജീവമായിരുന്ന അദ്ദേഹം 400ഓളം സിനിമകളിലായി 1500ലധികം ഗാനങ്ങള്‍ രചിച്ചു. 

രാജാധി രാജ, കാപ്റ്റന്‍ പ്രഭാകരന്‍, അമരന്‍, സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങള്‍ക്ക് പിന്നില്‍ പിറൈസൂദന്റെ വരികളാണ്. മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates