
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

സ്വന്തം അഭിനയത്തെ ട്രോളി മാധവ് സുരേഷ്. താന്‍ അഭിനയിച്ച സിനിമയിലെ രംഗത്തിന്റെ റീലിന്റെ കമന്റ് ബോക്സിലൂടെയാണ് മാധവ് സുരേഷിന്റെ ട്രോള്‍. താരത്തിന്റെ കമന്റും ആരാധകരുടെ മറുപടിയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
മാധവ് സുരേഷിന്റെ അരങ്ങേറ്റ ചിത്രമായ കുമ്മാട്ടിക്കളിയിലെ രംഗമായിരുന്നു റീലിലുണ്ടായിരുന്നത്. നേരത്തേയും ഈ ചിത്രത്തിലെ രംഗങ്ങളും ഡയലോഗുകളും സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. ഇതിനിടെയാണ് സ്വയം പരിഹസിച്ചു കൊണ്ട് മാധവ് സുരേഷ് എത്തുന്നത്.
ഡെന്നി നമുക്കിവിടെ വേണ്ട, എവിടെയെങ്കിലും പോയി അവിടെ തുടങ്ങാം എന്ന നായികയുടെ ഡയലോഗിനുള്ള മാധവിന്റെ മറുപടിയാണ് റീലിലുള്ളത്. എന്നിട്ട് ഒളിച്ചിരിക്കാനാണോ, അമ്മച്ചീ തെറ്റ് ചെയ്തത് അവരാണ്. നമുക്കൊന്ന് പ്രതികരിക്കാന്‍ പോലും പറ്റില്ലേ? എന്നാണ് മാധവ് ചോദിക്കുന്നത്. ഇതേക്കുറിച്ചായിരുന്നു മാധവിന്റെ കമന്റും.
'ദൈവമേ, ഓരോ തവണ കേള്‍ക്കുമ്പോഴും കൂടുതല്‍ മോശമാകുന്നു' എന്നായിരുന്നു മാധവിന്റെ കമന്റ്. പിന്നാലെ മറുപടിയുമായി സോഷ്യല്‍ മീഡിയയുമെത്തി. ''നിങ്ങള്‍ പഞ്ച് ഡയലോഗ് പറയുമ്പോള്‍ അച്ഛനെ അനുകരിക്കാന്‍ ശ്രമിക്കുന്നതായി തോന്നുന്നു. നിങ്ങളുടെ അച്ഛന് മോളിവുഡിലെ ഇതിഹാസമാണെന്ന് അറിയാം. പക്ഷെ നിങ്ങള്‍ നിങ്ങളുടെ ശബ്ദത്തിലും മോഡുലേഷനിലും വേണം സംസാരിക്കാന്‍. അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിക്കരുത്.'' എന്നായിരുന്നു ഒരു പ്രതികരണം.
''ജെനെറ്റിക്സ് ആയിരിക്കും സഹോദരാ. ഞാന്‍ ആരാകാനും ശ്രമിക്കുന്നില്ല. എന്റെ അച്ഛനടക്കം. ഞാന്‍ ഏന്റേതായൊരു ഇടം കണ്ടെത്തുകയാണ്. ചിലര്‍ക്ക് എന്റെ ജീവിതത്തില്‍ നല്ലത് നടന്നു കാണാന്‍ ഇഷ്ടമില്ലെന്ന് അറിയാം. എനിക്കിത് പരിചതമായിക്കഴിഞ്ഞു'' എന്ന് അയാള്‍ക്ക് മാധവ് മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.
അതേസമയം, നല്ല സംവിധായകന്റെ കയ്യില്‍ കിട്ടിയാല്‍ ആള് സെറ്റാണ് .വോയിസ് മോഡുലേഷന് നാടകം ഫീല്‍ ആയിപോയി ഈ സിനിമയില്‍. അഭിനയം ഒരു തുടക്കക്കാരന് എന്ന നിലയില്‍ വലിയ പ്രശ്നം ആയിട്ട് എനിക്ക് തോന്നിയില്ല . ഡബ്ബിങ്ങില്‍ കുറച്ചെങ്കിലും ശ്രദ്ധിച്ചായിരുന്നെങ്കില് ഇപ്പോള്‍ കിട്ടുന്ന ട്രോളുകളുടെ എണ്ണം കുറഞ്ഞ് കിട്ടുമായിരുന്നുവെന്നും ചിലര്‍ പറയുന്നുണ്ട്.
Summary
Madhav Suresh trolls his own acting in the comments.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




