
കളിയാക്കലുകളൊക്കെ ഒന്ന് ഒതുങ്ങിയതേയുള്ളൂ! അപ്പോൾ ദേ ഒടിടിയിൽ; 'ദ് കേരള സ്റ്റോറി 2' സ്ട്രീമിങ് തീയതി പുറത്ത്
മുൻപ് മെയ് 8 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നായിരുന്നു അണിയറപ്രവർത്തകർ പങ്കുവച്ചത്.

റിലീസിന് മുൻപ് തന്നെ കേരളത്തിൽ ഒട്ടേറെ വിവാദങ്ങൾക്ക് വഴിവച്ച ചിത്രമായിരുന്നു ദ് കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്. ചിത്രത്തിന്‍റെ ആദ്യ ഭാഗത്തേക്കാൾ വിമർശനങ്ങളും തകർച്ചകളുമാണ് രണ്ടാം ഭാഗത്തിന് നേരിടേണ്ടി വന്നത്. പല പ്രതിസന്ധികൾ മറികടന്നായിരുന്നു അണിയറപ്രവർത്തകർ കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്.
എന്നാൽ കാണാൻ ആളില്ലാത്ത കാരണം കേരളത്തിലെ പല തിയറ്ററുകളിലും ഷോ റദ്ദാക്കുകയായിരുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകർ നടത്തിയ വാർത്താ സമ്മേളനവും വൻതോതിൽ ട്രോളുകൾക്ക് കാരണമായി. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. മെയ് 1 ന് സീ 5 ലൂടെയാണ് ചിത്രം സ്ട്രീമിങ്ങിനെത്തുക.
മുൻപ് മെയ് 8 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നായിരുന്നു അണിയറപ്രവർത്തകർ പങ്കുവച്ചത്. പിന്നീട് സ്‌ട്രീമിങ് തീയതി മാറ്റുകയായിരുന്നു. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ ചിത്രം കാണാനാകും. 30 കോടി ബഡ്ജറ്റിലൊരുക്കിയ ചിത്രം 48 കോടിയാണ് ആകെ ബോക്സ് ഓഫീസിൽ നിന്ന് കളക്ട് ചെയ്തത്.
കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്ത ചിത്രം വിപുല്‍ അമൃത്ലാല്‍ ഷാ ആണ് നിര്‍മിച്ചിരിക്കുന്നത്. ഉല്ക്ക ഗുപ്ത, അദിതി ഭാട്ടിയ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. കേരളത്തെ മോശമായി ചിത്രീകരിക്കുന്നു എന്നായിരുന്നു ചിത്രത്തിനെതിരെ ഉയർന്ന പ്രധാന വിമർശനം.
ചിത്രത്തിന്റെ ട്രെയ്‌ലറിലെ രംഗങ്ങളും വൻ വിവാദമായി മാറിയിരുന്നു. അതേസമയം 2023 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം 300 കോടിയാണ് കളക്ട് ചെയ്തത്. സുദീപ്തോ സെൻ ആണ് ആദ്യ ഭാഗം സംവിധാനം ചെയ്തത്.
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Summary
Cinema News: The Kerala Story 2 Goes Beyond OTT release date out.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




