'തമിഴ്നാട്ടിൽ നല്ല കാര്യങ്ങൾ സംഭവിക്കുന്നു; എന്ത് ചെയ്താലും വിമർശിക്കാൻ എപ്പോഴും ഒരു വിഭാ​ഗമുണ്ടാകും'

രാഷ്ട്രീയം ഒരു ഇരുതല മൂർച്ചയുള്ള വാളാണ്.

Vijay, Madhavan
Vijay, Madhavanവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :5 ഓഗസ്റ്റ് 2026, 3:04 pm IST

തമിഴ്നാട്ടിൽ നല്ല കാര്യങ്ങൾ സംഭവിക്കുന്നുവെന്ന് വിശ്വസിക്കുന്നതായി നടൻ ആർ മാധവൻ. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും മാധവൻ പറഞ്ഞു. ബിഹൈൻഡ്‌വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മാധവൻ. തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹ​ചര്യങ്ങളെക്കുറിച്ചായിരുന്നു മാധവനോടുള്ള ചോദ്യം.

"നല്ല കാര്യങ്ങൾ സംഭവിക്കുന്നു. ഇത്രവേഗം മാറ്റം വരാൻ കഴിയുമെന്ന ആത്മവിശ്വാസം ഇപ്പോൾ ഞങ്ങൾക്കുണ്ട്. വിജയ്‌യെ എനിക്ക് നന്നായി അറിയാം. ഇപ്പോൾ, അദ്ദേഹത്തെ സിഎം വിജയ് എന്ന് വിളിക്കേണ്ടി വരും. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്".- മാധവൻ പറഞ്ഞു.

രാഷ്ട്രീയം ഇരുതല മൂർച്ചയുള്ള വാളാണെന്നും മാധവൻ പറഞ്ഞു. താനൊരിക്കലും രാഷ്ട്രീയത്തിൽ പ്രവേശിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "എനിക്ക് വളരെ അഭിമാനമുണ്ട്. രാഷ്ട്രീയം ഒരു ഇരുതല മൂർച്ചയുള്ള വാളാണ്. നിങ്ങൾ നല്ലത് ചെയ്താൽ വിമർശിക്കപ്പെടും, നിങ്ങൾ തെറ്റ് ചെയ്താലും വിമർശിക്കപ്പെടും.

നിങ്ങൾ എന്തു ചെയ്താലും, നിങ്ങളെ വിമർശിക്കാൻ എപ്പോഴും ഒരു വിഭാഗം ഉണ്ടാകും. നമ്മുടെ മനസ്സിൽ സേവനത്തിന്റെ ചിന്ത ആവശ്യമാണ്. ഇന്ന്, അധികാരത്തിന്റെ ചിന്ത അവസാനിച്ചു. എനിക്കത് ഇല്ല. ജനങ്ങളെ നയിക്കാനും മുഖ്യമന്ത്രിയാകാനും ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ആ കാര്യത്തിൽ സ്വാർത്ഥനാണ്. സമൂഹത്തിന് എന്റേതായ രീതിയിൽ സംഭാവനകൾ നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്".- മാധവൻ വ്യക്തമാക്കി.

"എനിക്കറിയാവുന്ന നല്ല കാര്യങ്ങൾ ഞാൻ തുടർന്നും ചെയ്യും. തുടക്കം മുതലേ, രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് ശരിയായ ധാരണയുണ്ടായിരുന്നില്ല. എന്നാൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയെ ഞാൻ ബഹുമാനിക്കണമെന്ന് എനിക്കറിയാം".- അദ്ദേഹം കൂട്ടിച്ചേർത്തു.

'ജിഡിഎൻ' ആണ് മാധവന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാർ രാമകുമാറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഓ​ഗസ്റ്റ് ഏഴിന് ചിത്രം തിയറ്ററുകളിലെത്തും.

News Now

Summary

Madhavan talks about Tamil Nadu new politics.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics