
അച്ഛനധികാരവും അമ്മയധികാരവും മോഹന്‍ലാലിലും സുചിത്രയിലും ലവലേശം ഇല്ല; കൂട്ടിലിട്ടു വളര്‍ത്തിയ പെണ്‍കുട്ടിയല്ല വിസ്മയ
മോഹന്‍ലാലിന്റെ ലജ്ജാലുത്വം കുറച്ചു കൂടിയ അളവില്‍ വളര്‍ന്ന പരിഭ്രമമായി മകളിലും കാണാം

സൈബര്‍ ആക്രമണത്തിനിടെ വിസ്മയ മോഹന്‍ലാലിന് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. മകളെ നിയന്ത്രിക്കാതെ, ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാന്‍ വിടുന്ന മോഹന്‍ലാല്‍ എന്ന അച്ഛനെക്കുറിച്ചും ശാരദക്കുട്ടി എഴുതുന്നുണ്ട്. വിസ്മയ കൂട്ടിലിട്ടു വളര്‍ത്തപ്പെട്ട പെണ്‍കുട്ടിയല്ല. ആര്‍ജ്ജവവും അഭിപ്രായവും ഉള്ള വ്യക്തിയാണ്. ലോകപരിചയവും വിശാലമായ കാഴ്ചപ്പാടുകളുമുണ്ടവര്ക്കെന്നാണ് ശാരദക്കുട്ടി പറയുന്നത്. ആ വാക്കുകളിലേക്ക്:
പൊതു വേദികളിലെ മോഹന്‍ലാലിന്റെ സഭാകമ്പവും ലജ്ജാലുത്വവും നന്നായി ആസ്വദിച്ചിട്ടുണ്ട് മലയാളികള്‍. ആ ലജ്ജാലുത്വം കുറച്ചു കൂടിയ അളവില്‍ വളര്‍ന്ന പരിഭ്രമമായി മകളിലും കാണാം. മക്കളുടെ സഭാകമ്പങ്ങള്‍ ധാരാളം കണ്ടിട്ടുള്ള എനിക്ക് ആ മകളോടും അതേ വാത്സല്യമാണ് തോന്നിയത്.
മകളുടെ അഭിപ്രായങ്ങളെ ഒരിടത്തും തിരുത്തുകയോ പൊതുവേദിയിലെ അവളുടെ സംഭ്രമിച്ച ശരീരഭാഷയില്‍ അസ്വസ്ഥനാകുകയോ ചെയ്യുന്നില്ല മോഹന്‍ലാല്‍ എന്നത് എനിക്ക് മോഹന്‍ലാലിനെ കൂടുതല്‍ പ്രിയങ്കരനാക്കുന്നുണ്ട്. അച്ഛനധികാരമോ അമ്മയധികാരമോ മോഹന്‍ലാലിലും സുചിത്രയിലും ലവലേശം കണ്ടില്ല എന്നത് സുന്ദരമായ കാഴ്ചയായി.
മക്കളുടെ ആത്മവിശ്വാസം കെടുത്തുന്നതും അവരെ സോഷ്യലി ഓക്ക്വേര്‍ഡ് ആക്കുന്നതും പലപ്പോഴും രക്ഷിതാക്കളുടെ മുന്‍വിധികളും സങ്കല്പങ്ങളുമാണ്. സ്വന്തം മകളുടെ സഭാകമ്പത്തെ വളരെ നോര്‍മല്‍ ആയും നാച്വറല്‍ ആയും കാണുന്നുണ്ട് മോഹന്‍ലാല്‍ എന്നത് എത്ര ആശ്വാസകരമാണ്. നാട്ടുകാര്‍ മുഴുവന്‍ അഛനും അമ്മാവനും കളിക്കാനുള്ളപ്പോള്‍ താന്‍ കൂടിയെന്തിന് എന്ന ആ പതിവ് മോഹന്‍ലാല്‍ കൂള്‍നെസ്സ് നല്ല കൗതുകം പകര്‍ന്നു.
ആദ്യ ചിത്രത്തിന്റെ പ്രൊമോഷന് വേളയില്‍ മലയാളി ശീലങ്ങളുടെ ഓവര്‍സ്മാര്‍ട്ട് മുഖംമൂടികളണിയാതെ വിസ്മയ തന്റെ ടെന്‍ഷനും പരിഭ്രമവും മറച്ചുവെക്കാതെ ഓടി നടക്കുന്നു. മോഹന്‍ലാലിന്റെ മകളായതു കൊണ്ടല്ലേ ഈ വാത്സല്യം എന്നാണ് ചോദ്യമെങ്കില്‍. സംശയിക്കേണ്ട അതുമുണ്ട്. ഇഷ്ടമുള്ളവരുടെ മക്കളേയും പ്രിയപ്പെട്ടവരേയും ഇഷ്ടമാകും എന്നൊരു ലോജിക് മതി അതിന്.
വിസ്മയ കൂട്ടിലിട്ടു വളര്‍ത്തപ്പെട്ട പെണ്‍കുട്ടിയല്ല. ആര്‍ജ്ജവവും അഭിപ്രായവും ഉള്ള വ്യക്തിയാണ്. ലോകപരിചയവും വിശാലമായ കാഴ്ചപ്പാടുകളുമുണ്ടവര്‍ക്ക്. മലയാളിക്യാമറകളുടെ മുന്നിലെ ഈ സങ്കോചം അവള്‍ക്കൊരു കവചമാകട്ടെ എന്നാണെനിക്ക് ആശംസിക്കാനുള്ളത്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Saradakutty hails the parenting of Mohanlal and Suchitra. Extends her support to Vismaya Mohanlal amid cyber attack.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


മോഹന്‍ലാലിന്റെ മകള്‍ക്ക് സ്റ്റേജ് ഫിയര്‍ ഉണ്ടാകരുതെന്നുണ്ടോ? ചുമ്മാ ചിരിച്ചതും ഇളകിയാടിയതും പരിഭ്രമം പുറത്ത് കാണാതിരിക്കാന്‍: വിസ്മയ

'മൂത്തവൻ പാർക്കൗറിൽ ബെസ്റ്റാ, ഇളയത് മുവായ് തായ്! ഇവരുടെ അപ്പൻ ഗുസ്തിയും; മൂന്ന് പേരെയും വച്ച് ഒരു ആക്ഷൻ പടം എടുക്കുമോ ?'


