
'നാന പടേക്കര്‍ എന്റെ കരണത്തടിച്ചു, കലി വന്ന ഞാന്‍ തിരിച്ചും അടിച്ചു'; ഞെട്ടുന്ന അനുഭവം പങ്കിട്ട് മധുബാല
എനിക്ക് പെട്ടെന്ന് ദേഷ്യ വരും. ഞാന്‍ തിരിച്ചും കരണത്ത് കൊടുത്തു

മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലും സാന്നിധ്യം അറിയിച്ച നടിയാണ് മധുബാല. 1997 ല്‍ പുറത്തിറങ്ങിയ യശ്വന്ത് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന് നാന പടേക്കര്‍ തന്നെ അടിച്ചതിനെക്കുറിച്ചുള്ള മധുബാലയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഹിന്ദി റഷിന് നല്കിയ അഭിമുഖത്തിലാണ് മധുബാല മനസ് തുറന്നത്.
''നാന പടേക്കറുടെ കൂടെ അഭിനയിച്ചാണ് ഞാന്‍ മെത്തേഡ് ആക്ടര്‍ ആകുന്നത്. ഒരു സീനില്‍ ഞാന്‍ കരയണമായിരുന്നു. അദ്ദേഹം എന്നെ ഗ്ലിസറിന്‍ ഉപയോഗിക്കാന്‍ സമ്മതിച്ചില്ല. നീയിത് ഫീല്‍ ചെയ്യണം, സ്വഭാവികമായി തന്നെ കണ്ണീര് വരണം എന്ന് പറഞ്ഞു. പക്ഷെ എനിക്ക് സാധിച്ചില്ല. അപ്പോള്‍ അദ്ദേഹം എന്നെ ശരിക്കും അടിച്ചു. ശക്തമായ അടിയായിരുന്നു. എന്റെ കണ്ണില്‍ വെള്ളം വന്നു'' എന്നാണ് മധുബാല പറയുന്നത്.
അതേസമയം അടി കിട്ടിയെങ്കിലും താന്‍ തിരിച്ച് നാനയെ തല്ലിയെന്നും മാധു പറയുന്നുണ്ട്. ''എനിക്ക് അദ്ദേഹത്തോട് അതിയായ ദേഷ്യം വന്നു. ഞങ്ങള്‍ ഒരുപാട് റിഹേഴ്സല്‍ ചെയ്തിരുന്നു. അപ്പോഴൊന്നും അദ്ദേഹം എന്നോട് അങ്ങനെ ചെയ്തിട്ടില്ല. പെട്ടെന്ന് അദ്ദേഹം കരണത്തടിച്ചത് എന്നെ ഞെട്ടിച്ചു. എനിക്ക് പെട്ടെന്ന് ദേഷ്യ വരും. ഞാന്‍ അദ്ദേഹത്തിന്റെ കരണത്ത് തിരിച്ചു കൊടുത്തു. എന്നെ തല്ലിയപ്പോള്‍ എനിക്കുണ്ടായ റിഫ്ളക്സ് ആയിരുന്നു അത്'' മധുബാല പറയുന്നു.
''ആ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സീനായിരുന്നു അത്. ഒരു ദിവസം മുഴുവന്‍ സംവിധായകന് അനില്‍ മാട്ടു ആ രംഗത്തിന്റെ ചിത്രീകരണത്തിനായി മാറ്റി വച്ചിരുന്നു. ഈ സംഭവത്തോടെ അര ദിവസത്തില്‍ തന്നെ എല്ലാം തീര്‍ന്നു. ഇതിലും നന്നായി എങ്ങനെ കിട്ടാനാണ് എന്നാണ ്ചോദിച്ചത്'' മധുബാല പറയുന്നു. അതേസമയം നാന തന്നോട് എന്നും ബഹുമാനത്തോടെയാണ് പെരുമാറിയിട്ടുള്ളതെന്നും മധുബാല പറയുന്നു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Madhoo was slapped Nana Patekar during a scene. And she slapped him back.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എന്റെ അച്ഛന് മരിച്ചിട്ടില്ലെന്ന കമന്റ് വേദനിപ്പിച്ചു; നിനക്കെങ്ങനെ അറിയാം, എന്നോട് ചോദിക്കൂ'; തുറന്നടിച്ച് അഞ്ജലി

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന് വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ


