അദിവി ശേഷ് പ്രധാന വേഷത്തില്‍ എത്തുന്ന തെലുങ്ക് ചിത്രം നിര്‍മിക്കുന്നതും മഹേഷ് ബാബുവാണ്

മേജർ പോസ്റ്റർ
Last Updated :20 January 2024, 8:40 am IST

News Now

രാജ്യത്തിനായി ജീവന്‍ ബലിനല്‍കിയ ധീരയോദ്ധാവ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന ചിത്രം മേജര്‍ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂലൈ 2നാണ് ചിത്രം റിലീസിന് എത്തുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍താരം മഹേഷ് ബാബുവാണ് ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടത്. അദിവി ശേഷ് പ്രധാന വേഷത്തില്‍ എത്തുന്ന തെലുങ്ക് ചിത്രം നിര്‍മിക്കുന്നതും മഹേഷ് ബാബുവാണ്. 

2021 ജൂലൈ 2 ഒരു മേജര്‍ ദിവസമായിരിക്കും എന്ന് കുറിച്ചുകൊണ്ടാണ് താരം റിലീസ് പ്രഖ്യാപിച്ചത്. സിനിമയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വളരെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. തുടക്കത്തില്‍ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററും വൈറലായിരുന്നു. സന്ദീപിന്റെയും അദിവി ശേഷിന്റേയും രൂപസാദൃശ്യം വ്യക്തമാക്കുന്നതായിരുന്നു പോസ്റ്റര്‍. സന്ദീപിന്റെ ജീവിതം സിനിമയാക്കുന്നതിനു മുന്‍പ് അനുവാദം ചോദിക്കാനായി അദിവി ശേഷ് അദ്ദേഹത്തിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ചിരുന്നു. 

മേജര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുസും  സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷനല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്.  2008 ഭീകരാക്രമണത്തിലാണ് മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ കൊല്ലപ്പെടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates