
അച്ഛനും ചേട്ടനുമൊപ്പമുള്ള ചിത്രത്തിന് മോശം കമന്റ്; മുഖത്തു നോക്കി പറയാൻ ധൈര്യമുണ്ടോ എന്ന് മാളവിക ജയറാം
കുറച്ചുനാളുകൾക്കു മുൻപാണ് അച്ഛൻ ജയറാമിനും സഹോദരൻ കാളിദാസിനുമൊപ്പമുള്ള പഴയ കാല ചിത്രം മാളവിക പങ്കുവച്ചത്
അഭിനയ രംഗത്തേക്ക് എത്തിയിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവിക. സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് പോസ്റ്റിന് താഴെ വന്ന കമന്റിന് മാളവിക നൽകിയ മറുപടിയാണ്.
കുറച്ചുനാളുകൾക്കു മുൻപാണ് അച്ഛൻ ജയറാമിനും സഹോദരൻ കാളിദാസിനുമൊപ്പമുള്ള പഴയ കാല ചിത്രം മാളവിക പങ്കുവച്ചത്. ജയറാമിന്റെ പുറത്തുകേറി ആന കളിക്കുന്ന കാളിദാസിനേയും മാളവികയേയുമാണ് ചിത്രത്തിൽ കാണുന്നത്. ഈ ചിത്രത്തിന് താഴെയാണ് മോശം കമന്റുമായി ഒരാൾ എത്തിയത്. ഇതേ വസ്‍ത്രത്തില്‍ ചിത്രം റിക്രിയേറ്റ് ചെയ്‍ത് കാണാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു കമന്റ്. ഉടനെ മറുപടിയുമായി മാളവിക രംഗത്തെത്തി.
ഒരു കള്ളപ്പേരിന് പിന്നില്‍ ഒളിച്ചിരുന്ന് അനുചിതമായ അല്ലെങ്കിൽ അസ്വസ്‍തപ്പെടുത്തുന്ന കമന്റുകള്‍ പറയാൻ എളുപ്പമാണ്. എന്നാല്‍ ഐഡന്റിറ്റി വെളിപ്പെടുത്തി ഇതെന്റെ മുഖത്ത് നോക്കി പറയാൻ ധൈര്യപ്പെടുമോ എന്നാണ് മാളവിക ചോദിച്ചത്. എന്തായാലും മാളവികയുടെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇതിന്റെ സ്‍ക്രീൻ ഷോട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്.
അടുത്തിടെയാണ് മാളവിക കാമറയ്ക്കു മുന്നിലേക്ക് അരങ്ങേറ്റം കുറിച്ചത്. 'മായം സെയ്‍തായ് പൂവെ' എന്ന സംഗീത വീഡിയോയിലാണ് മാളവിക ജയറാം അഭിനയിച്ചത്. അശോക് ശെല്‍വന്റെ നായികയായിട്ടാണ് വീഡിയോയില്‍ മാളവിക അഭിനയിച്ചിരിക്കുന്നത്. പ്രണവ് ഗിരിധരനാണ് 'മായം സെയ്‍തായ് പൂവെ' പാട്ടിന്റെ സംഗീത സംവിധായകൻ. ഇപ്പോൾ ലണ്ടനിൽ അവധി ആഘോഷത്തിലാണ് താരം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
7200 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ കാമറ സെറ്റപ്പ്; വിവോ വി80 വിപണിയില്‍

മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ചരിത്രത്തിലാദ്യം; ആരാണ് ശ്യാം സുന്ദര്‍?

ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ സമഗ്ര പദ്ധതി; സംസ്ഥാനത്ത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ്

ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്; അശ്വന്ത് കോക്കിന് കുരുക്ക് മുറുകുന്നു



