
കൈകൾ കോർത്ത് കാറിനുള്ളിൽ! മാളവിക ജയറാം പ്രണയത്തിൽ? ചർച്ചയായി ഇൻസ്റ്റഗ്രാം സ്റ്റാറ്റസ്
കാമുകൻ ആരെന്ന ചോദ്യവുമായി നിരവധി പേരാണ് എത്തുന്നത്

മലയാളികളുടെ പ്രിയതാരം ജയറാമിന്റെ മകളും മോഡലുമായ മാളവിക ജയറാമിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ താരപുത്രി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ചർച്ചയാവുന്നത് മാളവിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റാറ്റസാണ്. പ്രണയത്തിലാണെന്ന് സൂചന നൽകുന്നതാണ് സ്റ്റാറ്റസ്.
കൈകൾ കോർത്ത് പിടിച്ച് കാറിൽ ഇരിക്കുന്നതാണ് ചിത്രം. റൊമാന്റിക് പാട്ടിന്റെ അകമ്പടിയോടെയാണ് മാളവിക ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതോടെ മാളവിക പ്രണയത്തിലാണെന്ന തരത്തിലുള്ള ചര്‍ച്ചകൾ സജീവമായി. കാമുകൻ ആരെന്ന ചോദ്യവുമായി നിരവധി പേരാണ് എത്തുന്നത്. വൈകാതെ താരപുത്രി തന്നെ പ്രണയം വെളിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അതിനിടെ മാളവിക സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നതായും വാർത്തകളുണ്ട്. ‘മായം സെയ്ത് പോവെ’ എന്ന തമിഴ് മ്യൂസിക് വിഡിയോയില്‍ മാളവിക അഭിനയിച്ചിരുന്നു. നടന്‍ അശോക് സെല്‍വനാണ് മാളവികയ്ക്കൊപ്പം അഭിനയിച്ചത്. മോഡലിങ്ങിലും പരസ്യ ചിത്രങ്ങളിലുമെല്ലാം മാളവിക സജീവമാണ്
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



