എന്തൊരു എനർജിയാ! ‘പോക്കിരി പൊങ്കലി'ന് കിടിലൻ ചുവടുവച്ച് മാളവിക; വിഡിയോ വൈറൽ

തവിട്ട് നിറത്തിലുള്ള ദാവണി അണിഞ്ഞ് മനോഹരമായി നൃത്തം ചെയ്യുന്ന മാളവികയെ വിഡിയോയിൽ കാണാം

Malavika Menon
Malavika Menonവിഡിയോ ​സ്ക്രീൻഷോട്ട്
Last Updated :15 January 2026, 4:25 pm IST
Edited by :Hima Prakash

പൊങ്കൽ ആഘോഷ തിമിർപ്പിലാണ് തമിഴ് ജനത. ഇപ്പോഴിതാ പൊങ്കൽ ആശംസകൾ നേർന്നു കൊണ്ട് ഒരു തകർപ്പൻ ഡാൻസ് പെർഫോമൻസുമായി ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് നടി മാളവിക മേനോൻ. വിജയ്​യുടെ ഹിറ്റ് ​ഗാനമായ ‘പോക്കിരി പൊങ്കൽ’ ഗാനത്തിനാണ് മാളവികയുടെയും സുഹൃത്തിന്റെയും പവർ പാക്ക്ഡ് പെർഫോമൻസ്.

തവിട്ട് നിറത്തിലുള്ള ദാവണി അണിഞ്ഞ് മനോഹരമായി നൃത്തം ചെയ്യുന്ന മാളവികയെ വിഡിയോയിൽ കാണാം. താരത്തിന്റെ എനർജിയും ഭാവപ്രകടനങ്ങളുമാണ് വിഡിയോയുടെ ഹൈലൈറ്റ്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നടി അദിതി രവി അടക്കം നിരവധിപ്പേരാണ് വിഡിയോയിൽ കമന്റ് ചെയ്തിരിക്കുന്നത്.

മാളവിക അടിപൊളിയായി ഡാൻസ് ചെയ്തു എന്ന് ആരാധകർ കുറിക്കുന്നു. താരത്തിന്റെ എനർജിക്കാണ് കയ്യടികൾ ലഭിക്കുന്നത്. 2012ല്‍ പുറത്തിറങ്ങിയ ‘നിദ്ര’ എന്ന സിനിമയിലൂടെയാണ് മാളവിക പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് ‘ഹീറോ’, ‘916’ തുടങ്ങി പല സിനിമകളുടെയും ഭാഗമായി.

തമിഴിലും തെലുങ്കിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ റീലുകള്‍ക്കും വലിയ ആരാധകരുണ്ട്. അഭിനയത്തിന് പുറമേ മോഡലിങ് രംഗത്തും വളരെ സജീവമാണ് മാളവിക.

News Now

Summary

Cinema News: Malavika Menon dance goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics