മാളവിക മോഹനൻ വീണ്ടും മലയാളത്തിലേക്ക്, ഒപ്പം മാത്യുവും; തിരക്കഥ ബെന്യാമിനും ജിആർ ഇന്ദു​ഗോപനും

ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മാളവിക പ്രധാന വേഷത്തിലെത്തുന്നത്

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:06 am IST

ചെറിയ ഇടവേളയ്ക്കു ശേഷം മാളവിക മോഹനൻ വീണ്ടും മലയാളത്തിലേക്ക് എത്തുന്നു. ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മാളവിക പ്രധാന വേഷത്തിലെത്തുന്നത്. മാത്യു തോമസും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ ബെന്യാമിനും ജിആർ ഇന്ദു​ഗോപനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. സിനിമയുടെ സ്വിച്ച് ഓൺ കർമം തിരുവനന്തപുരത്ത് വച്ച് നടന്നു. 

Story image

ജോയ് മാത്യു, രാജേഷ് മാധവന്‍, വിനീത് വിശ്വം, സ്മിനു സിജോ, മുത്തുമണി, വീണാ നായര്‍, ജയ എസ്. കുറുപ്പ്, മഞ്ജു പത്രോസ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രൻ. അന്‍വര്‍ അലി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികൾക്ക്  ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. 

എഡിറ്റിങ് മനു ആന്റണി,പ്രൊഡക്‌ഷന്‍ കണ്‍ട്രോളർ ദീപക് പരമേശ്വരന്‍, ആര്‍ട്ട് സുജിത് രാഘവ്, കോസ്റ്റ്യൂംസ് സമീറ സനീഷ്, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ഷെല്ലി ശ്രീസ്, സ്റ്റിൽസ് സിനറ്റ് സേവ്യര്‍,പ്രൊഡക്‌ഷന്‍ എക്‌സിക്യൂട്ടീവ്‌ പ്രദീപ് ഗോപിനാഥ്, വിജയ് ജി.എസ്. പൂവാര്‍, നെയ്യാറ്റിന്‍കര, തിരുവനന്തപുരം, നാഗര്‍കോവില്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now