
'അതൊന്നും ബോഡി ഡബിൾ അല്ല, ആക്ഷൻ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്'; 'രാജാസാബി'ലെ ഫൈറ്റ് രംഗങ്ങളെക്കുറിച്ച് മാളവിക
ഞാൻ ഷോട്ടുകൾ ചെയ്യുന്നതിന്റെ ചില ബിടിഎസുകൾ ഇതാ

പ്രഭാസ് നായകനായെത്തിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'ദ് രാജാസാബ്'. ഹൊറർ കോമഡി ആയെത്തിയ ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമായി മാറിയിരുന്നു. ഒടിടിയിലും ചിത്രത്തിന് മോശം അഭിപ്രായമാണ് ലഭിച്ചത്. മാളവിക മോഹനൻ, റിദ്ധി കുമാർ, നിധി അഗർവാൾ എന്നിവരായിരുന്നു ചിത്രത്തിൽ നായികമാരായെത്തിയത്. മാരുതി സംവിധാനം ചെയ്ത ചിത്രം മുടക്കുമുതൽ പോലും തിരിച്ചു പിടിച്ചില്ല എന്നാണ് പുറത്തുവരുന്ന വിവരം.
ചിത്രത്തിലെ നടി മാളവിക മോഹനന്റെ ഫൈറ്റ് സീനുകൾ നടി അല്ല ചെയ്തതെന്നും മുഴുവൻ ചെയ്തത് സ്റ്റണ്ട് ഡബിൾ ആണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വന്നിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് മാളവിക. "രാജാസാബിലെ സ്റ്റണ്ടുകൾ മുഴുവൻ ഞാൻ അല്ല ചെയ്തതെന്നും പകരം ബോഡി ഡബിൾ ആണ് ചെയ്തതെന്ന തരത്തിലുള്ള പോസ്റ്റുകൾ ഞാൻ കാണാനിടയായി.
ഒപ്പം സിനിമയിൽ എന്റെ സ്റ്റണ്ട് ഡബിൾ ആയിരുന്ന ഒരു സ്റ്റണ്ട് ആർട്ടിസ്റ്റിന്റെ ഫോട്ടോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒന്നാമതായി, ആക്ഷൻ ചെയ്യുന്നത് എനിക്ക് ശരിക്കും ഇഷ്ടമായതിനാലാണ് ഞാൻ ആക്ഷൻ ചെയ്യുന്നത്. ചെറുപ്പം മുതലേ ഞാൻ ഒരു സ്‌പോർട്‌സുകാരിയാണ്, എന്റെ ശരീരത്തെ ശാരീരികമായി വെല്ലുവിളിക്കുന്നതും പുതിയ കാര്യങ്ങൾ പഠിക്കുന്നതും ഞാൻ ആസ്വദിക്കുന്നു.
രണ്ടാമതായി, അഭിനേതാക്കൾ സ്വന്തം സ്റ്റണ്ടുകൾ ചെയ്യുമ്പോൾ പോലും സെറ്റുകളിൽ ഒരു സ്റ്റണ്ട് ഡബിൾ ഉണ്ടാകും. കാരണം അവർ വിദഗ്ധരായതിനാൽ ഷോട്ടിന്റെ റിഹേഴ്‌സലുകൾ അവരെക്കൊണ്ട് ആക്ഷൻ ഡയറക്ടർ ചെയ്യിപ്പിക്കും. കൂടാതെ നടന് ചെയ്യാൻ വളരെ അപകട സാധ്യതയുള്ളതായി തോന്നുമ്പോൾ - ഒരു പ്രൊഫഷണൽ ആ ഷോട്ട് എക്‌സിക്യൂട്ട് ചെയ്യുന്നതാണ് നല്ലതെന്ന് അവർ കരുതുന്നു.
WHAT TO READ NEXT

പ്രഭാസിന്റെ 'ദ് രാജാസാബ്' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം
ഞാൻ ഷോട്ടുകൾ ചെയ്യുന്നതിന്റെ ചില ബിടിഎസുകൾ ഇതാ... അവ എങ്ങനെ ശരിയായി എക്‌സിക്യൂട്ട് ചെയ്യണമെന്ന് എന്നെ പഠിപ്പിച്ച എന്റെ സ്റ്റണ്ട് ഡബിളിന് നന്ദി".- മാളവിക സോഷ്യൽ മീഡിയയിൽ കുറിച്ചു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Cinema News: Malavika Mohanan share proof of performing stunts in The Rajasaab.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


