20 വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം

malayalam_actor_wedding
Last Updated :20 January 2024, 8:57 am IST

News Now

കൽക്കി, കുഞ്ഞെൽദോ തുടങ്ങിയ ചിത്രങ്ങളിലൂടെയും കരിക്ക് വെബ് സീരീസിലൂടെയും ശ്രദ്ധേയനായ നടൻ മിഥുൻ ദാസ് വിവാഹിതനായി. 20 വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം. കോളജ് പഠനകാലത്ത് തുടങ്ങിയ പ്രണയമാണ് ഇവരുടേത്. 

 “യു സി കോളേജിലെ മഹാഗണി തണലിലൂടെ ഒരുമിച്ച് നടന്നു തുടങ്ങിയതാണ്.. കാലങ്ങളേറെ നടന്നു നടന്നു ഞങ്ങൾ ഇനി ഒരു കൂടുകൂട്ടുന്നു” എന്ന് കുറിച്ചു കൊണ്ടായിരുന്നു മിഥുൻ കഴിഞ്ഞ ദിവസം സേവ് ദി ഡേറ്റ് ചിത്രങ്ങൾ പങ്കുവെച്ചത്.

കരിക്കിന്റെ ഡിജെ എന്ന എപ്പിസോഡിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ മിഥുൻ അവസാനം പുറത്തിറങ്ങിയ ‘കലക്കാച്ചി’യിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates