
News Now
സംസ്ഥാനത്ത് നദികളില് മണല്വാരല് പുനരാരംഭിക്കുന്നു; ജനുവരിയില് തുടങ്ങുമെന്ന് മന്ത്രി

മദ്യപാനം ഉപേക്ഷിച്ച് ആ പണം കൊണ്ട് പാവങ്ങൾക്ക് അന്നമൂട്ടിത്തുടങ്ങി; 16 വർഷമായി സ്നേഹത്തിന്റെ അത്താഴം
മനുഷ്യനെ പോലെ വസ്ത്രം ധരിച്ചു, പെണ്കുട്ടിയെ കടന്നുപിടിച്ച് റോബോട്ട്, ലൈംഗിക അതിക്രമം

പാട്ടുപാടി കണ്ണൂരിനെ കലാസന്ധ്യയിൽ ആറാടിച്ച് ജി. വേണുഗോപാൽ; ദസറ വേദിയെ ഇളക്കിമറിച്ച് ഫെജോയുടെ ലൈവ് റാപ്പ് ഷോ
1996ൽ പുറത്തിറങ്ങിയ ഇന്ത്യൻന്റെ രണ്ടാം ഭാഗമായ 'ഇന്ത്യൻ 2' ൽ അന്തരിച്ച നടൻ നെടുമുടി വേണുവിന് പകരമായി മലയാള നടൻ നന്ദു പൊതുവാൾ അഭിനയിക്കുമെന്ന് റിപ്പോർട്ട്. കമൽ ഹാസൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബർ 13 മുതൽ ആരംഭിക്കുമെന്നാണ് വിവരം. നെടുമുടി വേണുവുമായി രൂപസാദൃശ്യമുള്ളതിനാൽ നന്ദു പൊതുവാളിനെ സിനിമയുടെ അണിയറപ്രവർത്തകർ സമീപിച്ചുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
"ഇന്ത്യൻ 2വിൽ അന്തരിച്ച നടൻ നെടുമുടി വേണുവിന് നിർണായക വേഷമുണ്ടായിരുന്നു. ചില രംഗങ്ങൾ ഇതിനോടകം ചിത്രീകരിക്കുകയും ചെയ്തു. വേണുവുമായി രൂപസാദൃശ്യമുള്ള മലയാള നടൻ നന്ദു പൊതുവാൾ സിനിമ പൂർത്തിയാക്കുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്", പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധരൻ പിള്ള ട്വീറ്റ് ചെയ്തു. സിനിമയുടെ ആദ്യ ഭാഗത്തിൽ കൃഷ്ണ സ്വാമി എന്ന പ്രധാന കഥാപാത്രത്തെ നെടുമുടി വേണു അവതരിപ്പിച്ചിരുന്നു. ഇന്ത്യൻ 2വിൽ ഈ കഥാപാത്രത്തിന്റെ ചില ഭാഗങ്ങൾ അദ്ദേഹത്തെ വച്ച് ചിത്രീകരിക്കുകയും ചെയ്തു. പിന്നീടാണ് അപ്രതീക്ഷിത മരണം.
#Indian2 the late #NedumudiVenu had a crucial role in #Indian. He had also shot some scenes for #I2, before his untimely death. Now latest we hear is that Malayalam actor #NanduPoduval a look alike of Venu will complete the film! pic.twitter.com/36eHJuZcrA
â Sreedhar Pillai (@sri50) August 8, 2022
ചിത്രത്തിൽ കമൽഹാസന്റെ നായികയായി കാജൽ അഗർവാൾ ആണ് എത്തുക. സിദ്ധാർഥ്, രകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
