
ഇതൊക്കെ കണ്ടാ പിന്നെ പേടിക്കാതെ എങ്ങനെയാ! ഒടിടിയിൽ കാണാം അഞ്ച് മലയാള ഹൊറർ ചിത്രങ്ങൾ
ഹൊറർ സിനിമ കാണാൻ താല്പര്യമുള്ളവർ വേഗം ഒടിടിയിലേക്ക് പോരൂ.

പ്രേതത്തിനെ കാണിക്കാതെ ഒരു പ്രേത കഥ പറയാൻ പറ്റുമോ? പറ്റും എന്നതിന് ഉത്തമ ഉദാഹരണമാണ് സംവിധായകൻ രാഹുൽ സദാശിവൻ. ഹൊറർ ഴോണറിൽ അത്രയേറെ പരീക്ഷണങ്ങളാണ് രാഹുൽ നടത്തി കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ സിനിമാ പ്രേക്ഷകരെ ഞെട്ടിച്ച മലയാളത്തിലെ ഹൊറർ ചിത്രമാണ് ഡീയസ് ഈറെ. പ്രണവ് മോഹൻലാൽ ആണ് ചിത്രത്തിൽ നായകനായെത്തിയത്. ഹൊറർ സിനിമ കാണാൻ താല്പര്യമുള്ളവർ വേഗം ഒടിടിയിലേക്ക് പോരൂ. മലയാളത്തിലെ മികച്ച ഹൊറർ ചിത്രങ്ങൾ നിങ്ങൾക്കായി വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ കാത്തിരിപ്പുണ്ട്.
1ഭൂതകാലം

Bhoothakaalam
ഇൻസ്റ്റഗ്രാം
ഷെയ്ൻ നിഗം, രേവതി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഭൂതകാലം. ഹൊറർ, ത്രില്ലർ സിനിമകൾ കാണാൻ ഇഷ്ടമുള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം കൂടിയാണ് ഭൂതകാലം. 'എടോ അതൊരു വീടല്ലേ? കല്ലും മണ്ണും സിമന്റും കൊണ്ടുണ്ടാക്കിയ വീട്?' ശരിക്കും വീട് എന്ന് പറയുന്നത് ഇത് മാത്രമാണോ? സിനിമ കാണുന്ന പ്രേക്ഷകനെ ഇത്തരം ചിന്തകളിലേക്ക് കൂടി കൂട്ടികൊണ്ടു പോകുന്ന ഒരു സിനിമ കൂടിയാണ് ഭൂതകാലം. സോണി ലിവിലൂടെ പ്രേക്ഷകർക്ക് ചിത്രം കാണാൻ കഴിയും.
2ഭ്രമയുഗം

Bramayugam
ഇൻസ്റ്റഗ്രാം
ഭൂതകാലത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ചിത്രമാണ് ഭ്രമയുഗം. ‘‘ഇത് ഭ്രമയുഗമാ.. കലിയുഗത്തിന്റെ ഒരു അപഭ്രംശം..’’ ഒരു ചിരിയോട് കൊടുമൺ പോറ്റി പറയുന്ന ഈ ഡയലോഗ് ചിത്രം കണ്ട ഒരാളും മറക്കാനിടയില്ല. കൊടുമാൺ പോറ്റിയായി മമ്മൂട്ടി തകർത്തഭിനയിച്ച ചിത്രം. മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തി. സോണി ലിവിൽ പ്രേക്ഷകർക്ക് ചിത്രം കാണാനാകും.
39

9
ഇൻസ്റ്റഗ്രാം
പൃഥ്വിരാജ് നായകനായെത്തിയ ചിത്രമാണ് 9. ജെനൂസ് മുഹമ്മദ് ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയായിരുന്നു ഇത്. പ്രകാശ് രാജ്, മംമ്ത മോഹൻദാസ്, വാമിഖ ഗബ്ബി, മാസ്റ്റർ അലോക് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം കാണാനാകും.
4ഇരുൾ

Irul
ഇൻസ്റ്റഗ്രാം
ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ അഭിനയിച്ച ഇരുള്‍. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ ആണ് സംവിധാനം. അലക്സ് പാറയില്‍ എന്ന യുവ നോവലിസ്റ്റും സുഹൃത്തും അഭിഭാഷകയുമായ അര്‍ച്ചന പിള്ളയും ഒരു രാത്രിയില്‍ വലിയൊരു വീട്ടില്‍ എത്തുന്നതും അവിടെ വിചിത്രമായ സ്വഭാവ രീതികളുള്ള മറ്റൊരു വ്യക്തിയെ പരിചയപ്പെടുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് കഥാതന്തു. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാൻ കഴിയും.
5എ രഞ്ജിത്ത് സിനിമ

A Ranjith Cinema
ഇൻസ്റ്റഗ്രാം
ഒരു ലൂപ് പരീക്ഷണമാണ് 'എ രഞ്ജിത്ത് സിനിമ' എന്ന ആസിഫ് അലി ചിത്രം. ടൈം ലൂപ് സിനിമകൾ മലയാളത്തിൽ അത്യപൂർവ്വമാണ്. അതുകൊണ്ട് തന്നെ മറ്റൊരു കാഴ്ചാനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. നമിത പ്രമോദാണ് ചിത്രത്തിൽ നായികയായെത്തുന്നത്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാൻ കഴിയും.
News Now
'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

Summary
Cinema News: Malayalam Horror Thriller Movies on OTT.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

