'കസബ'യുടെ  തമിഴ് മൊഴിമാറ്റ പതിപ്പ് തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നു

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:48 am IST

News Now

സി ഐ രാജന്‍ സക്കറിയയായി മമ്മൂട്ടി എത്തിയ 'കസബ'യുടെ  തമിഴ് മൊഴിമാറ്റ പതിപ്പ് തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നു. 'സര്‍ക്കിള്‍' എന്ന പേരിലാണ് ചിത്രത്തിന്‍റെ തമിഴ് ഡബ്ബിംഗ് പതിപ്പ് തിയറ്ററുകളിൽ എത്തുന്നത്.  സെപ്റ്റംബര്‍ 3 ആണ് റിലീസ് തിയതി. 

നിഥിന്‍ രണ്‍ജി പണിക്കരുടെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്നു കസബ. നേഹ സക്സേന, ജഗദീഷ്, സംപത്ത്, വരലക്ഷ്‍മി ശരത്കുമാര്‍, സിദ്ദിഖ്, അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. മലയാളത്തിൽ 2016ൽ പുറത്തിറങ്ങിയ ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു, 

എ ടി കെ പിക്ചേഴ്സ് ആണ് ചിത്രത്തിന്‍റെ മൊണിമാറ്റ പതിപ്പ് അവതരിപ്പിക്കുന്നത്. തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് ചിത്രം റിലീസ് ചെയ്യാനുള്ള തീരുമാനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates