Dubai Etihad Rail station's Metro pedestrian bridge to open tomorrow
ദുബൈ മെട്രോSource by : x
Last Updated :14 October 2026, 5:51 pm IST
Guest Author :Amal Joy

News Now

ദുബൈ: ദുബൈയില്‍ ഇത്തിഹാദ് റെയില്‍ യാത്രക്കാര്‍ക്ക് നല്ല വാര്‍ത്ത. നാളെ മുതല്‍ ഇത്തിഹാദ് റെയില്‍ യാത്രക്കാര്‍ക്ക് ദുബൈ മെട്രോയിലേക്ക് എളുപ്പത്തില്‍ എത്താം. ഇത്തിഹാദ് അല്‍ യലായിസ് റെയില്‍വേ സ്റ്റേഷനെയും ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ് മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന പുതിയ കാല്‍നടപ്പാലം തുറക്കുന്നതോടെയാണിത് സാധ്യമാകുന്നത്.

പുതിയ പാലം തുറക്കുന്നത് ഇത്തിഹാദ് റെയില്‍ യാത്രക്കാരുടെ പൊതുഗതാഗത സൗകര്യത്തില്‍ വലിയ പുരോഗതിയാണ് ഉണ്ടാക്കുന്നത്. സ്റ്റേഷനുകള്‍ക്കിടയില്‍ മാറിക്കയറാന്‍ ടാക്‌സികളെയോ ബസുകളെയോ ആശ്രയിക്കുന്നതിന് പകരം ഇനി കാല്‍നടയായി തന്നെ യാത്ര ചെയ്യാന്‍ യാത്രക്കാര്‍ക്ക് സാധിക്കും.

ഏകദേശം 400 മീറ്റര്‍ നീളമുള്ള ഈ കാല്‍നടപ്പാലം, ഇത്തിഹാദ് റെയിലിന്റെ അല്‍ യലായിസ് സ്റ്റേഷനെ ദുബൈ് മെട്രോ റെഡ് ലൈനിലെ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നു. ട്രെയിന്‍ മാര്‍ഗ്ഗം ദുബൈയില്‍ എത്തുന്ന യാത്രക്കാര്‍ക്ക്, നഗരത്തിലെ പ്രധാന വാണിജ്യ-താമസ-വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള മെട്രോ ശൃംഖലയിലേക്ക് ഈ പാലം വഴി എളുപ്പത്തില്‍ എത്താം.

കൂടാതെ ദുബൈയിലെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് മെട്രോയില്‍ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ് വരെ വന്ന്, അവിടെ നിന്ന് കാല്‍നടയായി ഇത്തിഹാദ് റെയില്‍ സ്റ്റേഷനിലെത്തി ട്രെയിനില്‍ കയറാനും സാധിക്കും. സ്വകാര്യ വാഹനങ്ങളിലല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് ഈ പുതിയ സംവിധാനം ഏറെ പ്രയോജനകരമാണ്. രണ്ട് സ്റ്റേഷനുകള്‍ക്കിടയില്‍ റോഡ് മാര്‍ഗ്ഗം യാത്ര ചെയ്യേണ്ട ആവശ്യം ഇതിലൂടെ ഒഴിവാകം.

Summary

Dubai Etihad Rail station's Metro pedestrian bridge to open tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates