
റഹ്മാന്‍ ടച്ച്, 'ചോലപ്പെണ്ണേ'; മലയന്‍കുഞ്ഞിലെ വിഡിയോ ഗാനം എത്തി
ഒരു കല്യാണ വീട് പശ്ചാത്തലമാക്കിയാണ് ഗാനരംഗം ഒരുക്കിയിരിക്കുന്നത്
ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന 'മലയന്‍കുഞ്ഞിലെ' ലിറിക്കല്‍ വിഡിയോ ഗാനം പുറത്തുവിട്ടു. എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിർവഹിച്ച 'ചോലപ്പെണ്ണേ' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. വിനായക് ശശികുമാര്‍ ആണ് ഗാനത്തിന് വരികള്‍ ഒരുക്കിയത്.
ഒരു കല്യാണ വീട് പശ്ചാത്തലമാക്കിയാണ് ഗാനരംഗം ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിലും രജിഷ വിജയനുമാണ് വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം എ ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എ ആര്‍ റഹ്മാന്‍ ഒരു മലയാള ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. 'യോദ്ധ'യാണ് ഇതിന് മുന്‍പ് അദ്ദേഹം സംഗീതം നിര്‍വഹിച്ച മലയാള സിനിമ.
പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ മലയന്‍കുഞ്ഞിലൂടെ നിര്‍മാണ രംഗത്തേക്ക് തിരിച്ചുവരികയാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
നവാഗതനായ സജിമോനാണ് മലയന്‍കുഞ്ഞിന്റെ സംവിധാനം. മഹേഷ് നാരായണന്‍ സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നു. ജൂലൈ 22ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം



